മദർ ഏലീശ്വ : നവോത്ഥാന ചരിത്ര വഴിയിലെ ദീപം


മദർ ഏലീശ്വ : നവോത്ഥാന ചരിത്ര വഴിയിലെ ദീപം.
സി ടി സി സാൻ ജുവാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ മദർ ഏലീശ്വ: നവോത്ഥാന ചരിത്ര വഴിയിലെ ദീപം എന്ന വിഷയത്തെ അടിസ്ഥാനമാക്കി തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെന്റ് സ്കൂളിൽ വെച്ച് നടത്തിയ സിമ്പോസിയം സെന്റ് ആൻസ് ചർച്ച് വികാരി റവ.. ഫാ. തോമസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയര്‍ റവ. സി. റോസ്മിറ്റി ആമുഖ സന്ദേശം നൽകി. ഏലീശ്വ സാമൂഹ്യ നവോത്ഥാന നായിക, മദർ ഏലീശ്വ ആധ്യാത്മിക നവോത്ഥാന നായിക, ഏലീശ്വ വിദ്യാഭ്യാസ നവോത്ഥാന നായിക എന്നീ വിഷയങ്ങളിൽ ശ്രീ. ജോയ് ഗോതുരുത്ത്, റവ. സി. മേരി സിമി, ശ്രീമതി ബീന ബി. ജെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രശസ്ത ബാലസാഹിത്യകാരൻശ്രീ. സിപ്പി പള്ളിപ്പുറം പ്രബന്ധങ്ങളെ സമാഹരിച്ച് സംസാരിക്കുകയും ചെയ്തു. സന്യാസിനികളും വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അൽമായ പ്രതിനിധികളും, സി ടി സി എൽ എഫ് അംഗങ്ങളും അടങ്ങുന്ന നൂറോളം പേർ പങ്കെടുത്ത സിമ്പോസിയത്തിന് പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഡെയ്സി സ്വാഗതം ആശംസിക്കുകയും സിസ്റ്റർ അഖില റോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.