നൂറിലധികം ഗായകർ, ഏഴുഭാഷകളിൽ ഗാനങ്ങൾ

 നൂറിലധികം ഗായകർ, ഏഴുഭാഷകളിൽ ഗാനങ്ങൾ

നൂറിലധികം ഗായകർ,
ഏഴുഭാഷകളിൽ ഗാനങ്ങൾ.

 

ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കുന്നതിനായി സിടിസി സന്യാസിനികളും ഓസിഡി വൈദികരും ബ്രദേഴ്സും ഉൾപ്പെടെയുള്ള 100 അംഗ ഗായകസംഘ ത്തിൻ്റെ പരിശീലനം പുരോഗമിക്കുകയാണ്.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ജർമൻ ഭാഷകളിലാണ് ഗാനങ്ങൾ ആലപിക്കുന്നത്.പ്രശസ്ത സംഗീതജ്ഞൻ റെക്സ് ഐസക്കിൻ്റെ നേതൃത്വത്തിലാണ് ഗാനശുശ്രൂഷയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. എൽഡ്രിക് ഐസക്, കെസ്റ്റർ, ഗാഗുൽ ജോസഫ്, സിസ്റ്റർ മിൽഡ സി.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പരിശീലനമാണ് വല്ലാർപാടം ബസിലിക്ക അങ്കണത്തിലും, വരാപ്പുഴ ബസിലിക്കയിലും കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിലുമായി നടക്കുന്നത്.
വിൽസൺ കെ.എസ് ക്സ് ആണ് ഓർക്കസ്ട്ര . ഷെവലിയർ ഡോ. പ്രിമൂസ് പെരിഞ്ചേരി, സിന്ധുപീറ്റർ മുള്ളൂർ എന്നിവർ രചിച്ച ഏലീശ്വാമ്മയുടെ 2 പുതിയ ഗാനങ്ങൾ ഗായകസംഘം ആലപിക്കും. എൽഡ്രിജ് ഐസക്, സിസ്റ്റർ മിൽഡ സി.റ്റി.സി എന്നിവരാണ് പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *