സഭാവാര്‍ത്തകള്‍ : 09.11. 25

സഭാവാര്‍ത്തകള്‍ : 09.11. 25
വത്തിക്കാൻ വാർത്തകൾ
സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍.
വത്തിക്കാന്‍ സിറ്റി : പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയന്‍ ശീര്‍ഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്നു ലെയോ പതിനാലാമന്‍ പാപ്പ അംഗീകാരം നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നു.
നവംബര്‍ നാലാം തീയതി ചൊവ്വാഴ്ചയാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീര്‍ഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ ‘മാത്തെര്‍ പോപ്പുളി ഫിദെലിസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്
കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ചില അര്‍ത്ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അര്‍ത്ഥവിശദീകരണങ്ങള്‍ ഏറെ അപകട സാധ്യതകള്‍ മുന്‍പോട്ടു വയ്ക്കുന്നുവെന്നു രേഖയില്‍ പരാമര്‍ശിക്കുന്നു. ചില മരിയന്‍ ശീര്‍ഷകങ്ങള്‍ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാന്‍ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയില്‍ എടുത്തു പറയുന്നു.
സഹരക്ഷക എന്ന ശീര്‍ഷകത്തിന്റെ കൃത്യമായ അര്‍ത്ഥം വ്യക്തമല്ല, അതില്‍ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ളതല്ല. ഈ ശീര്‍ഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാന്‍ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
അതിരൂപത വാർത്തകൾ

ധന്യമദര്‍ ഏലിശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.
ഓച്ചന്തുരുത്തിന്റെ ഓമന പുത്രിയും കൂനമ്മാവിന്റെ സുകൃതിനിയും വരാപ്പുഴയുടെ വരദാനവുമായ ധന്യ മദര്‍ ഏലിശ്വ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരള സഭയ്ക്ക് ഭാരത സഭയ്ക്ക് ഇന്ന് അഭിമാനത്തിന്റെ സുദിനം! ആനന്ദത്തിന്റെ പൊന്‍സുദിനം!
ഭാരത സഭയിലെ ആദ്യത്തെ കര്‍മ്മലിത്താ സന്യാസിനിയും കേരള സഭയുടെ ആദ്യ സന്യാസിനിയും കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപികയും വരാപ്പുഴ അതിരൂപതാംഗവുമായ ധന്യ മദര്‍ ഏലിശ്വയെ സാര്‍വത്രികസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പിതാവ് ലെയോ 14 – ാ മന്‍ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക്ഉയര്‍ത്തുന്നു.
ധന്യ മദര്‍ ഏലിശ്വയെ 2025 നവംബര്‍ 8 ന് വൈകുന്നേരം 4.30 മണിക്ക് വല്ലാര്‍പാടം ദേശിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ ലെയോ 14-ാമന്‍ പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ സെബാസ്റ്റിയന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
ലോഗോസ് ക്വിസ് State Level മത്സരം ഇന്ന് മത്സരം 09/11/25 ഞായറാഴ്ച നടത്തപ്പെടും. അതിരൂപതതല ക്രിസ്തുമസ് കരോള്‍ ഗാന മത്സരം ഡിസംബര്‍ 22-ാം തീയതി ആശീര്‍ഭവനില്‍ വച്ചു നടത്തുന്നതാണ്..
മോണ്‍. അബ്രോസ് അറക്കല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2026 ജനുവരി 10-ാം തീയതി നടത്തപ്പെടും