ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കി

ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കി.
ധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ബാലരമ ഡൈജസ്റ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ടി .ജെ. വിനോദ് എംഎൽഎ – ക്ക് നൽകി പ്രകാശനം ചെയ്തു.
സിറ്റിസി സഭാ, സെക്രട്ടറി ജനറൽ സിസ്റ്റർ ഐഡ സിറ്റിസി, ജനറൽ കൗൺസിലർ
സിസ്റ്റർ സൂസി കിണറ്റിങ്കൽ സിറ്റിസി, വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, സിറ്റിസി സുപ്പീരിയർ ജനറൽ മദർ ഷാഹില, സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, അതിരൂപത മീഡിയ കമ്മീഷൻ സെക്രട്ടറി സിബി ജോയ് എന്നിവർ സമീപം.