സഭാവാര്‍ത്തകള്‍ : 16. 11. 25

സഭാവാര്‍ത്തകള്‍ : 16. 11. 25
വത്തിക്കാൻ വാർത്തകൾ
വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനം : ലെയോ പതിനാലാമന്‍ പാപ്പാ
ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ കാട്ടിയ പ്രതിബദ്ധത, സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കാനായി പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രചോദനമെന്ന് ലെയോ പതിനാലാമന്‍ പാപ്പാ. നവംബര്‍ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തില്‍, ഇറ്റാലിയന്‍ ഭാഷയില്‍ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ, മലയാളികള്‍ക്ക്, പ്രത്യേകിച്ച് കേരളം കത്തോലിക്കാസഭയ്ക്ക് അഭിമാനവും സന്തോഷവും നല്‍കുന്ന ഈ പ്രത്യേക പരാമര്‍ശം നടത്തിയത്.
ഇന്ത്യയിലെ കേരള സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന്’ പറഞ്ഞ പാപ്പാ, മദര്‍ ഏലിശ്വയാണ് നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സഭയുടെ (TOCD), സ്ഥാപകയെന്നത് അനുസ്മരിച്ചു.
നവംബര്‍ 8 ശനിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വല്ലാര്‍പാടം ബസലിക്കയില്‍ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളെന്ന് പ്രഖ്യാപിച്ച ചടങ്ങില്‍, മലേഷ്യയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധിയെന്ന നിലയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചിരുന്നു.
അതിരൂപത വാർത്തകൾ

വിശുദ്ധ കാര്‍ലോയൊടൊപ്പം അപ്പോസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപ്പോള്‍ഡോ ജിരെല്ലിയുടെ കൗതുകകരമായ സെല്‍ഫി.
കൊച്ചി :, വിശുദ്ധ കാർലോ അക്ക്യൂട്ടിസ് ന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയ മായ കാക്കനാട് പള്ളിക്കരയിലെ സെന്റ് കാര്‍ലോ അക്ക്യൂട്ടിസ് ദേവാലയ സന്ദര്‍ശനത്തിനിടെ അപ്പോസ്്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപ്പോള്‍ഡോ ജിരെല്ലിവിശുദ്ധ കാർലോ യൊ ടൊപ്പം സെല്‍ഫി പകര്‍ത്തിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിശുദ്ധന്‍ സെല്‍ഫി എടുക്കുന്ന ഭാവത്തില്‍ രൂപകല്‍പ്പന ചെയ്ത പ്രതിമയോടൊപ്പം ദേവാലയ മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള സെല്‍ഫി പോയിന്റിലാണ് അപ്പോസ്്തോലിക് നൂണ്‍ഷ്യോ ചിത്രം പകര്‍ത്തിയത്.
സ്‌നീക്കേഴ്‌സ് ധരിച്ചും ബാക്ക്പാക്ക് ചുമന്നും നില്‍ക്കുന്ന വിശുദ്ധന്റെ പ്രതിമ വിശ്വാസികള്‍ക്ക് പുതുമയുള്ള ഒരു ദൃശ്യാനുഭവമാണ് നല്‍കുന്നത്.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
ദൈവദാസൻ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മൊറിയല്‍ ബൈബിള്‍ ക്വിസ്
ദൈവദാസൻ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മൊറിയല്‍ ബൈബിള്‍ ക്വിസ്
ഇടവകതലമത്സരം ഇന്ന് (നവംബർ 16) നടത്തപ്പെടും.
ക്രിസ്മസ് കരോൾ മത്സരം
ഈ വർഷത്തെ ക്രിസ്മസ് കരോൾ അതിരൂപതല മത്സരങ്ങൾ 2025 ഡിസംബർ 22ന് എറണാകുളം ആശിർ ഭവനിൽ നടക്കും. ഫൊറോന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ യൂണിറ്റുകളാണ് ക്രിസ്മസ് കരോൾ മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഫൊറോനതലത്തിൽ വിജയികളായവരുടെ പേര് വിവരങ്ങൾ ഡിസംബർ 15 നു മുൻപായി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്.
ഉണ്ണീശോയ്ക്ക് ഒരു കത്ത് മത്സരം
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായിസംഘടിപ്പിക്കുന്ന ഉണ്ണിശോയ്ക്ക് ഒരു കത്ത് മത്സരം ഡിസംബർ 13ന് കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിൽ നടക്കുന്നു. ഒരു ക്ലാസ്സിൽ നിന്നും പരമാവധി മൂന്നുപേരെ പങ്കെടുപ്പിക്കാം.
ക്ലാസ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കത്ത് എഴുതാവുന്നതാണ്.
കുടുംബ സുവിശേഷം
വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഓരോ കുടുംബത്തിലെ മാതാപിതാക്കളും മക്കളും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം പകർത്തി എഴുതുന്ന കുടുംബ സുവിശേഷം പരിപാടി ആരംഭിച്ചു. 2026 ആഗസ്റ്റ് 15ന് ഓരോ ദേവാലയത്തിലും ദിവ്യബലി മധ്യേ കുടുംബ സുവിശേഷം സമർപ്പിക്കുന്നു