സഭാവാര്‍ത്തകള്‍ :  23. 11. 25

 സഭാവാര്‍ത്തകള്‍ :  23. 11. 25

സഭാവാര്‍ത്തകള്‍ :  23. 11. 25

 

വത്തിക്കാൻ വാർത്തകൾ 

നൈജീരിയ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 

നവംബർ 18 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.  അമേരിക്കയിലെ കുടിയേറ്റക്കാരുടെ അന്തസ്സ്, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും, ഉക്രൈനിൽ തുടരുന്ന യുദ്ധത്തിൽ മരണമടയുന്ന നിരവധി ആളുകൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് പാപ്പാ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി.  രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ കൂടി കണക്കിലെടുത്ത്, സർക്കാരും മറ്റ് സമൂഹങ്ങളും മത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് വേണ്ടി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ ഓർമ്മിപ്പിച്ചു.

 

അതിരൂപത വാർത്തകൾ

 

വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ പോസ്റ്റൽ കവർ പുറത്തിറക്കി

കൊച്ചി  : വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽ  ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ആദ്യ തപാൽ കവറിൻ്റെ പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. സിടിസി സുപീരിയർ ജനറൽ മദർ ഷഹീല സിടിസി കവറിൻ്റെ ആദ്യപ്രതി ഏറ്റുവാങ്ങി. വാഴ്ത്തപ്പെട്ട മദർ ഏലീശ്വായോടുള്ള തപാൽ വകുപ്പിൻ്റെ ആദരമാണ്
പോസ്റ്റൽ കവർ പുറത്തിറക്കുന്നതിലൂടെ പ്രകടമാക്കുന്നതെന്ന് ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് എൻ .ആർ . ഗിരി പറഞ്ഞു.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

ഉണ്ണീശോയ്ക്ക് ഒരു കത്ത് മത്സരം

 

  1. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന    വിദ്യാർത്ഥികൾക്കായി  സംഘടിപ്പിക്കുന്ന ഉണ്ണിശോയ്ക്ക് ഒരു കത്ത് മത്സരം ഡിസംബർ 13 രാവിലെ 9.00  ന്
    കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിൽ നടക്കുന്നു. ഒരു ക്ലാസ്സിൽ നിന്നും പരമാവധി മൂന്നുപേരെ പങ്കെടുപ്പിക്കാം.  ക്ലാസ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കത്ത് എഴുതാവുന്നതാണ്.

അതിരൂപതതല കരോൾ മത്സരം –  2025

2. 2025 വിശ്വാസ പരിശീലന കമ്മീഷൻ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അതിരൂപതതല കരോൾ മത്സരം 2025 ഡിസംബർ 13 തീയതി (രണ്ടാം ശനിയാഴ്ച)  രാവിലെ 9.30 am ന് St. Albert’s കോളേജിൽ ബെച്ചിനെല്ലി ഹാളിൽ വച്ച് നടത്തപെടുന്നതായിരിക്കും.

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *