സഭാവാര്‍ത്തകള്‍ : 30. 11. 25

 സഭാവാര്‍ത്തകള്‍ : 30. 11. 25

സഭാവാര്‍ത്തകള്‍ : 30. 11. 25

വത്തിക്കാൻ വാർത്തകൾ

 

യുവജനങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നവരാകണം: പാപ്പാ

 

നവംബർ 20 മുതൽ 22 വരെ നടക്കുന്ന ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന്റെ (NCYC) അവസരത്തിൽ, അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. യുവാക്കളുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി.

കത്തോലിക്കരായ യുവജനങ്ങള്‍ ആത്മാര്‍ത്ഥതയോടെയും, സന്തോഷത്തോടെയും ക്രിസ്തുവിനെ അന്വേഷിക്കുന്നതു കാണുന്നത്, വലിയ ഒരു അനുഗ്രഹമാണെന്നും, അടുത്തിടെ റോമില്‍ നടന്ന യുവജന ജൂബിലി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്കരായ ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാര്‍ എത്തിച്ചേര്‍ന്നത്, ഈ അനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്നും  പാപ്പാ  ആമുഖമായി എടുത്തു പറഞ്ഞു.

 

അതിരൂപത വാർത്തകൾ

 

വരാപ്പുഴ അതിരൂപത ജൂബിലി വര്‍ഷം 2025 ഡിസംബര്‍ ബൈബിള്‍ പാരായണ മാസം

 

അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും കുടുംബംങ്ങളിലും
വിശുദ്ധ ബൈബിള്‍ പ്രതിഷ്ഠയും വായനയും

ഔദ്യോഗിക ആരംഭം : 2025 നവംബര്‍ 29, 6 pm
കത്തീഡ്രല്‍ ദേവാലയം

2025 നവംബര്‍ 30 ആഗമനകാലത്തിലെ ആദ്യ ഞായര്‍ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ ബൈബിള്‍ പ്രതിഷ്ഠയും പ്രാര്‍ത്ഥനയും

2025 ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെ എല്ലാ കുടുംബങ്ങളിലും
വിശുദ്ധ ബൈബിള്‍ പ്രതിഷ്ഠയും വായനയും

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

ഉണ്ണീശോയുടെ സ്വന്തം എന്ന പേരില്‍ ഫിയാത്ത് മിഷന്‍ വരാപ്പുഴ അതിരൂപതയിലെ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഒരു കൈ പുസ്തകമാണ് ഇത്. ഇതിന്റെ ലക്ഷ്യം ആഗമനകാലത്തിലെ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ണീഈശോയെ സ്വീകരിക്കുവാന്‍ വേണ്ടി കുട്ടികളെ ഒരുക്കുകയെന്നതാണ്. ഈ പുസ്തകം എല്ലാ ഇടവകകളിലെയും കുട്ടികള്‍ക്ക് കൊടുക്കുകയും അവരെ അതില്‍ പറഞ്ഞിട്ടുള്ള സുകൃതങ്ങള്‍ ചെയ്യിപ്പിച്ചു കൊണ്ട് കുട്ടികളെ ക്രിസ്തുമസിനായി ഒരുക്കണമെന്നും വിശ്വാസപരിശീലന കമ്മീഷന്‍ ഡയറക്ടര്‍ വിന്‍സന്റെച്ചന്‍ പറഞ്ഞു.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *