സഭാവാര്‍ത്തകള്‍ : 07. 12. 25

 സഭാവാര്‍ത്തകള്‍ : 07. 12. 25

സഭാവാര്‍ത്തകള്‍ : 07. 12. 25

 

വത്തിക്കാൻ വാർത്തകൾ 

 

എന്റെ ജീവിതം ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു: ലിയോ പതിനാലാമന്‍ പാപ്പാ

 

തുര്‍ക്കി-ലെബനന്‍ യാത്രകള്‍ക്ക് ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, തന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതത്തിനനുസരിച്ച് അംഗീകരിക്കുകയാണ് ചെയ്തതെന്ന് പാപ്പാ.  പെന്‍ഷനായി ജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നില്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ഇനിയുള്ള ജീവിതകാലം അജപാലനശുശ്രൂഷയില്‍ തുടരാനാണ് ദൈവഹിതമെന്ന് തിരിച്ചറിയുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. 81 മാധ്യമപ്രവര്‍ത്തകരാണ് വിമാനത്തില്‍ പരിശുദ്ധ പിതാവിനൊപ്പം തുര്‍ക്കി-ലെബനന്‍ യാത്രയിലുണ്ടായിരുന്നത്.

പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ പാപ്പായുടെ ജീവിതത്തെക്കുറിച്ച് സി.എന്‍.എസ്. (CNS) ടെലിവിഷന്‍ ചാനലിന്റെ സിന്‍ഡി വുഡന്‍ (Cindy Woode) എന്ന മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി പറയവെയാണ്, ദൈവാശ്രയബോധത്തിലുള്ള ജീവിതത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്.

 

അതിരൂപത വാർത്തകൾ

വരാപ്പുഴ അതിരൂപത ജൂബിലി വര്‍ഷം 2025 ഡിസംബര്‍ ബൈബിള്‍ പാരായണ മാസം

 

അതിരൂപത തല ബൈബിള്‍ പാരായണ മാസ ഉദ്ഘാടനവും വിശുദ്ധഗ്രന്ഥ പ്രതിഷ്ഠയും സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ 2025 നവംബര്‍ 29, വൈകുന്നേരം 6 മണിക്കുള്ള ദിവ്യബലിമധ്യേ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ് നിര്‍വഹിച്ചു.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

ഉണ്ണീശോയ്ക്ക് ഒരു കത്ത് മത്സരം

 

ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിശ്വാസ പരിശീലന    വിദ്യാർത്ഥികൾക്കായി                      സംഘടിപ്പിക്കുന്ന ഉണ്ണിശോയ്ക്ക് ഒരു കത്ത് മത്സരം ഡിസംബർ 13  ശനിയാഴ്ച രാവിലെ 9.00  ന് കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിൽ നടക്കുന്നു. ഒരു ക്ലാസ്സിൽ  നിന്നും പരമാവധി മൂന്നുപേരെ പങ്കെടുപ്പിക്കാം.  ക്ലാസ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കത്ത് എഴുതാവുന്നതാണ്.

 

 അതിരൂപതതല കരോൾ മത്സരം –  2025

 

2025 ഡിസംബര്‍ 13 -ാം തീയതി രാവിലെ 9.30 am ന് സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളേജിലെ ബെച്ചിനെല്ലി ഹാളില്‍ വച്ച്  വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അതിരൂപതതല കരോള്‍ മത്സരം നടത്തപ്പെട്ന്നതാണ്.

 

admin

Leave a Reply

Your email address will not be published. Required fields are marked *