കൊച്ചി രൂപതയുടെ 36- ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപറമ്പില്‍ അഭിഷിക്തനായി

 കൊച്ചി രൂപതയുടെ 36- ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപറമ്പില്‍ അഭിഷിക്തനായി

കൊച്ചി രൂപതയുടെ 36- ാ മത്തെ മെത്രാനയി മോണ്‍. ആന്റണി കാട്ടിപറമ്പില്‍ അഭിഷിക്തനായി

 

2025 ഡിസംബര്‍ 7 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൊച്ചി മെത്രാസന മന്ദിരത്തില്‍ നിന്ന് തിരുവസ്ത്രങ്ങളണിത്ത മെത്രാന്‍മാരും വൈദീകരും ചേര്‍ന്ന് നിയുക്ത മെത്രാനെ തിരുകര്‍മ്മങ്ങള്‍ക്ക് വേദിയായ സാന്താക്രൂസ് സ്‌ക്വയറിലേക്ക് പ്രദക്ഷിണയോടെ ആനയിച്ചു.
മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് ഗോവ ആര്‍ച്ച് ബിഷപും ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോവ മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, കൊച്ചി രൂപത മുന്‍ മെത്രാന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സഹകാര്‍മികരായി.

വത്തിക്കാന്‍ സ്ഥാനപതിയും ഭാരതത്തിന്റെയും നേപ്പാളിന്റേയും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് ലെയോ പോള്‍ദോ ജിറെല്ലി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും എറണാകുളം – അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി.

കൊച്ചി രൂപത അപ്പോസ്റ്റലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സ്വാഗതമാശംസിച്ചു.  പ്രധാന കാര്‍മികന്‍ അധികാര ചിഹ്നങ്ങളായ മോതിരം, അംശമുടി എന്നിവ അഭിഷിക്ത മെത്രാനെ അണിയിച്ചു. അജഗണപരിപാലന അധികാര ചിഹ്നമായ അധികാര ദണ്ഡ് അഭിഷിക്ത മെത്രാന് നല്‍കി.

തുടര്‍ന്ന് പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുകര്‍മങ്ങള്‍ തുടര്‍ന്നു. ഒന്നരവര്‍ഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങള്‍ക്ക് ലഭിച്ച പുതിയ ഇടയനെ സ്വീകരിക്കാന്‍ അഭിഷേക വേദിയായ സാന്താക്രൂസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.

മുണ്ടംവേലി സെന്റ്‌റ് ലൂയിസ് ഇടവകാ അംഗമായ പരേതരായ ജേക്കബ്, ട്രീസ ദമ്പതികളുടെ ഇളയ മകനായി 1970 ഒക്ടോബര്‍ 14 ന് കൊച്ചിയിലെ മുണ്ടംവേലിയിലായിരുന്നു ജനനം.

മുണ്ടംവേലി സെന്റ് ലൂയിസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ പ്രി-ഡിഗ്രി, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1986-ല്‍ ഫോര്‍ട്ട് കൊച്ചിയിലെ മൗണ്ട് കാര്‍മ്മല്‍ പെറ്റി സെമിനാരിയില്‍ തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു.  1990-ല്‍ മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന്, അതേ സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും  കരസ്ഥമാക്കി.

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *