Boun Nathale  –  ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമം

 Boun Nathale  –  ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമം

Boun Nathale  –  ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമം.

 

ക്രിസ്തുമസിന്റെ വരവറിയിച്ചുകൊണ്ട് വൈപ്പിൻ കരയുടെ ചരിത്രത്തിൽ ആദ്യമായി Boun Nathale എന്ന പേരിൽ ആയിരത്തിലധികം പപ്പാഞ്ഞിമാരുടെ മഹാസംഗമവും ക്രിസ്‌തുമസ് സന്ദേശ വിളമ്പര ഘോഷയാത്രയും നടത്തപ്പെടുന്നു.  വാടേൽ സെൻ്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 14-ാം തീയതി ഞായറാവ്‌ച വൈകുന്നേരം അഞ്ച് മണിക്ക് വെളിയത്താംപറമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലൂടെ വ്യത്യസ്‌ത മായ നൃത്തചുവടുകളോടെ ക്രിസ്‌തുമസ് പപ്പാഞ്ഞിമാർ വാടേൽ സെന്റ് ജോർജ്ജ് ദേവാലയത്തിലേയ്ക്ക് എത്തിച്ചേരുന്നു. വിളമ്പര ഘോഷയാത്രയ്ക്ക് കൂടുതൽ മിഴി വേകികൊണ്ട് തുറന്ന വാഹനങ്ങളിൽ അണിയിച്ചൊരുക്കിയ നിശ്ചല ദൃശ്യങ്ങളും ബാന്റ് മേളങ്ങളും വാദ്യഘോഷങ്ങളും അണിനിരക്കും.  Boun Nathale എന്ന പേരിൽ നടത്തപ്പെടുന്ന ഈ ക്രിസ്‌തുമസ് വിളമ്പര ഘോഷയാത്രയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി ഫാ. ഡെന്നി പെരിങ്ങാട്ട്, സഹ വികാരി ഫാ. ജിക്സ്‌സൺ ജോൺ ചേരിയിൽ എന്നിവർ അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *