വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം

 വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം

 

കൊച്ചി  :  വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായ ആല്‍ഫിന്‍ ജോര്‍ജ് ചക്കുങ്കല്‍, ശരത് ജോസ് പനക്കല്‍,  ലാല്‍ ആന്റണി വൈപ്പിശ്ശേരി, ക്രിസ്റ്റഫര്‍ ജോസഫ് ഇല്ലിപറമ്പില്‍, അമല്‍ ആന്റണി മാളിയേക്കല്‍, ഹിരണ്‍ ചൂളക്കല്‍, ആഷിക് ലെനിന്‍ മുക്കത്ത്, മിഥുന്‍ പോള്‍ ചേരിയില്‍  എന്നിവരുടെയും  മുരിയാള്‍ഡോ സഭാംഗമായ ഡീക്കന്‍ ജികസണ്‍
ഗ്ലോഡിയുടെയും , അഗസ്റ്റിനിയന്‍ സഭാംഗമായ ഡീക്കന്‍ മാര്‍ട്ടിന്‍ ജോസഫ് പുതുവീട്ടിലിന്റെയും  തിരുപ്പട്ട സ്വീകരണം 2025 ഡിസംബര്‍ 29 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നടത്തുകയുണ്ടായി.

വരാപ്പുഴ അതിരൂപത മെത്രാപോലിത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുക്കര്‍മത്തില്‍ സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവും,  കോണ്‍ഗ്രിഗേഷന്‍ ഓഫ് ജോസഫ് മുരിയാള്‍ ഡെലീഗേറ്റ് സുപ്പീരിയര്‍ വെരി റവ : ഫാ. മിശിഹാ ദാസ്, ഓര്‍ഡര്‍ ഓഫ് അഗസ്റ്റിന്‍ റീജണല്‍ വികാര്‍, വെരി റവ : ഫാ. വില്‍സണ്‍ ഇഞ്ചരപ്പൂ OSA യും അതിരൂപത വൈദീകരും സന്യസ്തരും അല്മായരും പങ്കെടുത്തു.

വരാപ്പുഴ അതിരൂപതക്ക് ദൈവം നല്‍കിയ പുതുവത്സര സമ്മാനമാണ് പുതിയ പത്ത് വൈദീകര്‍ എന്നും, ദൈവത്തെ സ്‌നേഹിച്ചും മനുഷ്യന് നന്മ ചെയ്തും അര്‍പ്പണബോധത്തോടും പ്രാര്‍ത്ഥന ചൈതന്യത്തോടും ഓരോ വൈദികനും ജീവിക്കണം എന്നും ആര്‍ച്ച്ബിഷപ് ഓര്‍മപ്പെടുത്തി.

 

admin

Leave a Reply

Your email address will not be published. Required fields are marked *