വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’  പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

 വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’  പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

‘വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’  പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ജെറാര്‍ഡ് കെ ജോണ്‍ എഴുതിയ ‘വെനീത്തെ എത്ത് വിദേത്തെ’ – ‘വന്ന് കാണുക’ എന്ന യാത്രാവിവരണ ഗ്രന്ഥം കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ച് അവിടെനിന്നുള്ള ആത്മീയ അനുഭവങ്ങളുടെ ഒരു
വിവരണമാണ് . ആത്മീയ വികസനത്തിനും സുവിശേഷവത്ക്കരണത്തിനും വലിയ സംഭാവന ആയിരിക്കും ഈ ഗ്രന്ഥം എന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശംസിച്ചു. കേരളവാണി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം  2025 ഡിസംബര്‍ 28 -തീയതി  സെന്റ് ഫ്രാന്‍സിസ് അസ്സിസി കത്തീഡ്രല്‍ ദൈവാലയത്തില്‍ ജൂബിലി വര്‍ഷത്തിന് സമാപ്തി ആചരിക്കുന്ന വേദിയില്‍വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ പിതാവ് നിര്‍വ്വഹിക്കുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജൂബിലി പ്രാര്‍ത്ഥനയിലെ സുവിശേഷവിത്തുകള്‍ വിതയ്ക്കുവാന്‍ അങ്ങേ കൃപ ഞങ്ങളെ ശക്തിപ്പെടുത്തട്ടെ  എന്ന ആഹ്വാനം ചെവികൊണ്ട്  എഴുതിയ ഈ പുസ്തകം വിശുദ്ധ നാട്  സന്ദര്‍ശിക്കുന്ന ഏവര്‍ക്കും, സന്ദര്‍ശിച്ച വര്‍ക്കും, സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്കും ഒരുപോലെ ആസ്വാദകരമായിരിക്കും. വിശുദ്ധനാടുകളിലൂടെ ഉള്ള ഒരു സഞ്ചാരിയുടെ യാത്രാവിവരണം ആണിത് .11 അധ്യായങ്ങളും ആകര്‍ഷകമായ ചിത്രങ്ങളും കൊണ്ട് സമ്പന്നമായ  മുന്നൂറില്‍ പരം പേജുകളിലൂടെ ശേഷ്ഠമായ  ചരിത്രവും തീഷ്ണമായ വിശ്വാസവും സന്ധിക്കുന്ന പവിത്രമായ ഭൂപ്രകൃതിയുടെ ആത്മീയ വശ്യതയിലേക്ക് നമ്മെ ഈ ഗ്രന്ഥം  കൂട്ടിക്കൊണ്ടുപോകുന്നു.   വിശുദ്ധനാട് സന്ദര്‍ശനം അഞ്ചാമത്തെ സുവിശേഷം എന്ന് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ വിശേഷിപ്പിച്ചത് ഇവിടെ സ്മരിക്കാം.

 

admin

Leave a Reply

Your email address will not be published. Required fields are marked *