സഭാവാര്‍ത്തകള്‍ : 11. 01. 2026

സഭാവാര്‍ത്തകള്‍ : 11.01.2026
വത്തിക്കാൻ വാർത്തകൾ
പ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തില്‍ എല്ലാത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ലെയോ
പാപ്പാ
കര്‍ത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാള്‍ ദിനമായ ജനുവരി ആറാം തീയതി പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന് അവസാനം കുറിച്ചുകൊണ്ട്, ലെയോ പതിനാലാമന്‍ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍, ബസലിക്കയ്ക്കുള്ളിലും പുറത്തുമായി പതിനയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ജൂബിലി വര്‍ഷത്തില്‍, റോമിലെ നാല് ബസലിക്കകളിലുമായി മൂന്നേകാല്‍ കോടിയിലധികം വിശ്വാസികള്‍ ഈ വര്‍ഷം വിശുദ്ധ വാതില്‍ കടന്നിരുന്നു.
പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിദ്ധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ നാം കാണുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ദൈവത്തിന്റെ വരവ്, ദുഃഖമകറ്റുന്നതാണെന്നും, എല്ലാം പുതുതാക്കുന്നതാണെന്നും ഓര്‍മ്മിപ്പിച്ച പരിശുദ്ധ പിതാവ്, വര്‍ത്തമാന, ഭാവി കാലങ്ങളെ വ്യത്യസ്തമാക്കുന്ന സാന്നിദ്ധ്യമാണ് ക്രിസ്തുവില്‍ നാം കാണുന്നതെന്നും പ്രസ്താവിച്ചു.
കൺസിസ്റ്ററി കൃപയുടെയും ദൈവത്തോടും സഭയോടുമുള്ള ഐക്യം പ്രഖ്യാപിക്കാനുമുള്ള സമയം : ലെയോ പാപ്പാ
കൺസിസ്റ്ററിയിൽ കർദ്ദിനാൾമാർ ഒരുമിച്ചുകൂടുന്നത്, ദൈവത്തോടും, സഭയോടും, ലോകമെങ്ങുമുള്ള ആളുകളോടുമുള്ള സ്നേഹത്തിന്റെ പ്രകടനം കൂടിയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിൽ പ്രാർത്ഥനയുടെയും പരസ്പരം ശ്രവിക്കേണ്ടതിന്റെയും നിശ്ശബ്ദതയുടെയും ആവശ്യമുണ്ടെന്നും പ്രസ്താവിച്ചു.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
ജനുവരി 11, ഞായര്‍ മോണ്‍സിഞ്ഞോര്‍ ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് എറണാകുളം സെന്റ് അന്റണിസ് എച്ച്. എസ് എസില്‍ വച്ച് ഉച്ചയ്ക്ക് 2.00 മുതല്‍ 4.00 വരെ നടത്തപ്പെടും.
