സഭാവാര്‍ത്തകള്‍ : 18. 01. 2026

സഭാവാര്‍ത്തകള്‍ : 18.01.2026
വത്തിക്കാൻ വാർത്തകൾ
2025-ൽ ലോകത്ത് മുപ്പത്തിയൊൻപത് കോടിയോളം ക്രൈസ്തവർ മതപീഡനമനുഭവിച്ചു : ഓപ്പൺ ഡോഴ്സ് പ്രസ്ഥാനം.
ലോകത്ത് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ഓപ്പൺ ഡോഴ്സ് (Open Doors) പ്രസ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട “2026-ലെ നിരീക്ഷണപ്പട്ടിക” (World Watch List 2026) അനുസരിച്ച് ലോകത്ത് ഏതാണ്ട് മുപ്പത്തിയെട്ട് കോടി എൺപത് ലക്ഷം പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ വിവിധ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായത്. ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ 2025 ഒരു റെക്കോർഡ് വർഷമായിരുന്നുവെന്ന് ഓപ്പൺ ഡോഴ്സ് ഡയറക്ടർ ക്രിസ്റ്റ്യൻ നാനി (Cristian Nani) വിശേഷിപ്പിച്ചു. പീഡനങ്ങളേൽക്കേണ്ടിവന്ന ക്രൈസ്തവരിൽ ഇരുപത് കോടിയിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും, പതിനൊന്ന് കോടിയോളം പേർ പതിനഞ്ച് വയസ്സിൽ താഴെയുള്ള പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്നും, വത്തിക്കാൻ മീഡിയയ്ക്കനുവദിച്ച ഒരു അഭിമുഖത്തിൽ നാനി വിശദീകരിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷത്തിൽ പൂർണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്തോലിക പെനിറ്റെൻഷ്യറി
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
പതിവ് നിബന്ധനകൾക്ക് വിധേയമായിരിക്കും തങ്ങൾക്കുവേണ്ടിത്തന്നെയോ, ശുദ്ധീകരണസ്ഥലത്തുള്ള മരണമടഞ്ഞവർക്ക് വേണ്ടിയോ പൂർണ്ണദണ്ഡവിമോചനം നേടാനാകുക. കൗദാശിക കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾ അനുസരിച്ചുള്ള പ്രാർത്ഥന എന്നിവയാണ് പ്രധാനമായി പൂർണ്ണദണ്ഡവിമോചനത്തിനുള്ള നിബന്ധനങ്ങൾ.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

ഫാ. ജോളി തപ്പലോടത്ത് മേമ്മോറിയല്‍ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്സംഘടിപ്പിച്ചു
വരാപ്പുഴ അതിരുപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 2026 ജനുവരി 10, ശനിയാഴ്ച കലുര്‍ സെന്റ്‌റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍ വച്ച നടത്തിയ ഫാ.ജോളി തപ്പലോടത്ത് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ ചാത്യാത്ത് മൗണ്ട് കാര്‍മ്മല്‍ ഇടവകയ്ക്ക് ശ്രീ.ആന്‍സന്‍ K.A.(ഡപ്യൂട്ടി കമാന്റന്റ്, കേരളപോലീസ്) സമ്മാനം നല്‍കി
റണ്ണറപ്പായി മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍ ഇടവകയും, മൂന്നാം സ്ഥാനം തുതിയൂര്‍ വാകുല മാത ഇടവകയും നേടി . 58 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു