സഭാവാര്‍ത്തകള്‍ :   25. 01. 2026

 സഭാവാര്‍ത്തകള്‍ :   25. 01. 2026

സഭാവാര്‍ത്തകള്‍ :   25. 01. 2026

 

വത്തിക്കാൻ വാർത്തകൾ

 

സ്നേഹം നിഷ്ക്രിയമാകാതെ അപരനുമായുള്ള സംഗമത്തിന്റെ അടിസ്ഥാനമാകണം : പാപ്പാ

 

ഫെബ്രുവരി പതിനൊന്നിന് ആചരിക്കപ്പെടുന്ന ആഗോളരോഗീദിനത്തിന് മുന്നോടിയായി ജനുവരി 20-ന് നൽകിയ തന്റെ സന്ദേശത്തിലാണ്, ലിയോ പതിനാലാമൻ പാപ്പാ അപരനു നല്ല സമരിയക്കാരൻ ആകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞത്. “സമരിയക്കാരന്റെ അനുകമ്പ : അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക” എന്നതാണ് 2026 വർഷത്തെ ആഗോളരോഗീദിന സന്ദേശത്തിന്റെ ശീർഷകം.

നിസ്സംഗതയുടെ സംസ്കാരത്തിൽ മുഴുകിയിരിക്കുന്ന ഒരു തലമുറയ്ക്ക് കണ്ടുമുട്ടലിന്റെ കൃപയും, അടുപ്പവും സാന്നിധ്യവും  ഉളവാക്കുന്ന സന്തോഷവും എടുത്തു കാണിക്കുന്നതാണ്, സമരിയക്കാരന്റെ മാതൃകയെന്ന് പാപ്പാ എടുത്തു പറഞ്ഞു.

 

അതിരൂപത വാർത്തകൾ

 

 

കൊച്ചി കപ്പൽ ശാല പെരുമാനൂർ ഇടവകയുടെ മഹാത്യാഗം.

 

പെരുമാനൂർ സെൻ്റ് ജോർജ്ജ് ഇടവകയിലെ, മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന വരവുകാട്ട് ‘ കുരിശു പള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും കൊച്ചി കപ്പൽശാല സ്ഥാപിക്കുന്നതിനു വേണ്ടി വിട്ടു കൊടുത്ത മഹാ ത്യാഗ ത്തിൻ്റെ സ്മരണ  ജനുവരി 18 ഞായറാഴ്ച  ആച രിച്ചു .  അന്ന് വൈകുന്നേരം 5 മണിക്ക് അർപ്പിച്ച   ദിവ്യ ബലിയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസിലരും ജൂഡീഷ്യൽ വികാരിയുമായ ഫാ.എബിജിൻ അറയ് ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു .

രാജ്യപുരോഗതിക്കായി പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്ത പെരുമാനൂർ ഇടവക ചെയ്ത ത്യാഗം സമാനതകളില്ലാത്തതാണെന്നു കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു.
അന്നു സിമിത്തേരിയും പള്ളിയും വിട്ടുകൊടുക്കില്ല എന്ന് പൂർവികർ വാശി പിടിച്ചിരുന്നെങ്കിൽ കപ്പൽശാല കേരളത്തിന്‌ നഷ്ടമായേനെ എന്നും മേയർ കൂട്ടിച്ചേർത്തു.
കപ്പൽശാലയ്ക്ക് വേണ്ടി സിമിത്തേരിയും പള്ളിയും  ഒഴിഞ്ഞു കൊടുത്തതിന്റെ അമ്പത്തിനാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

ഫെബ്രുവരി 1 രണ്ടാം സെമസ്റ്റർ പരീക്ഷ Std. IX – XII
ഫെബ്രുവരി 8 തിരൂബാലസഖ്യദിനം
ഫെബ്രുവരി 15 രണ്ടാം സെമസ്റ്റർ പരീക്ഷ Std. I-VIII

admin

Leave a Reply

Your email address will not be published. Required fields are marked *