സഭാവാര്‍ത്തകള്‍ : 01. 02. 2026

സഭാവാര്‍ത്തകള്‍ :01.02.26
വത്തിക്കാൻ വാർത്തകൾ
സന്യസ്തര്‍ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം : പാപ്പാ
ഫെബ്രുവരി മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച, 30-ാമത് സമര്‍പ്പിതരുടെ ആഗോള ദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍, ലിയോ പതിനാലാമന്‍ പാപ്പാ വിശുദ്ധ ബലിക്ക് കാര്‍മ്മികത്വം വഹിക്കും.
‘അന്തസ്സ് മുറിവേല്‍പ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമര്‍പ്പിതരുടെ പ്രവാചക സാന്നിധ്യം’ എന്ന തലക്കെട്ടില്‍, സമര്‍പ്പിതരുടെ ആഗോള ദിനത്തോടനുബന്ധിച്ച്, സമര്‍പ്പിത ജീവിത സ്ഥാപനങ്ങള്‍ക്കും അപ്പോസ്തല ജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കസ്റ്ററി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പരീക്ഷണങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ ലേഖനത്തില്‍ നന്ദിയോടെ അനുസ്മരിച്ചു.
അതിരൂപത വാർത്തകൾ

നന്മയെ പുറത്തെടുക്കുന്നതാകണം വിദ്യാഭ്യാസം : ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍.
വരാപ്പുഴ : ശാസ്ത്രവും ഗണിതവും ഭാഷയും അക്ഷരവും പകര്‍ന്നു കൊടുക്കുന്നതു മാത്രമാകരുത് വിദ്യാഭ്യാസം.ഉള്ളിലുള്ള നന്മയെ പൂര്‍ണമായും പുറത്തെടുക്കുന്നതായിരിക്കണം വിദ്യാഭ്യാസം. നന്മയുടെ ലോകത്തേക്ക് വിദ്യാര്‍ത്ഥിയെ നയിക്കുക എന്നതാണ് വിനയനം എന്ന വിദ്യാഭ്യാസത്തിലൂടെ സാര്‍ഥകമാകേണ്ടതെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
ഫെബ്രുവരി 1 രണ്ടാം സെമസ്റ്റര്‍ പരീക്ഷ Std. IX – XII
ഫെബ്രുവരി 8 തിരൂബാലസഖ്യദിനം
ഫെബ്രുവരി 15 രണ്ടാം സെമസ്റ്റര്‍ പരീക്ഷ Std. I-VIII