മഹാജൂബിലി ഇന്റര്‍ സെമിനാരി ക്വിസ് കോമ്പറ്റിഷന്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാര്‍മല്‍ഗിരി സെമിനാരിക്ക്

മംഗലപ്പുഴ സെമിനാരിയില്‍ വച്ച് നടന്ന മഹാജൂബിലി ഇന്റര്‍ സെമിനാരി ക്വിസ് കോമ്പറ്റിഷനില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാര്‍മല്‍ഗിരി സെമിനാരി കരസ്ഥമാക്കി.
കാര്‍മല്‍ഗിരി സെമിനാരിയെ പ്രതിനിധീകരിച്ച് കൊച്ചി രൂപത അംഗമായ ബ്രദര്‍ ആന്റണി നിഖിലും വരാപ്പുഴ അതിരൂപത അംഗമായ ബ്രദര്‍ എല്‍ട്ടനും പങ്കെടുത്തു.

പതിനൊന്നു മത്സരാര്‍ഥികള്‍ പങ്കെടുത്ത ക്വിസ് കോമ്പറ്റിഷനില്‍ യോഗ്യത റൗണ്ടില്‍ നിന്ന് അഞ്ചു ഫൈനലിസ്റ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. മംഗലപ്പുഴ, വടവാതൂര്‍, തൃശൂര്‍ മേരി മാതാ, കോള്‍ബെ, കാര്‍മല്‍ഗിരി സെമിനാരികള്‍ ആയിരുന്നു മള്‍ട്ടി മീഡിയ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

അഞ്ച് റൗണ്ടുകള്‍ അടങ്ങിയ ഫൈനലില്‍ കാര്‍മല്‍ഗിരി സെമിനാരി 125 പോയിന്റോടെയാണ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയത്

admin

Leave a Reply

Your email address will not be published. Required fields are marked *