സഭാവാര്‍ത്തകള്‍ : 08. 02. 2026

 സഭാവാര്‍ത്തകള്‍ : 08. 02. 2026

സഭാവാര്‍ത്തകള്‍ : 08. 02. 2026

 

വത്തിക്കാൻ വാർത്തകൾ

 

വിശ്വാസം, ഭരണഘടന, ദേശീയ ഉത്തരവാദിത്തം : ഭാരത മെത്രാന്‍ സമിതിയുടെ 37-ാമത് പൊതുസഭയ്ക്ക് തുടക്കമായി

 

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 37-ാമത് ജനറല്‍ അസംബ്ലി 2026 ഫെബ്രുവരി4മുതല്‍ 10 വരെ ബെംഗളൂരുവില്‍ നടക്കും. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട്, ‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദര്‍ശനത്തിന് സഭയുടെ സാക്ഷ്യം’ എന്നതാണ് പൊതുസഭാസമ്മേളനത്തിന്റെ പ്രമേയം

സമ്മേളനത്തിന്റെ ദിവസങ്ങളില്‍, പ്രമേയത്തിന്മേല്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും, അതിന്റെ സഭാപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്യും. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികളും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളും ചര്‍ച്ചകളില്‍ പ്രത്യേക ശ്രദ്ധ ക്ഷണിക്കും.

 

അതിരൂപത വാർത്തകൾ

 

സഭകളെല്ലാം ക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാര്‍ : ബിഷപ്പ് ആന്റണി വാലുങ്കല്‍

കൊച്ചി: വിവിധ കാരണങ്ങളാല്‍ വേര്‍തിരിഞ്ഞു പോയ എല്ലാ സഭകളും ക്രിസ്തു എന്ന ഏക ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ആണ് എന്നും ആയതിനാല്‍ എല്ലാ സഭകളും സാധിക്കാവുന്ന എല്ലാ മേഖലകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമിനിസം ആന്‍ഡ് ഡയലോഗ് കമ്മീഷന്‍ സംഘടിപ്പിച്ച എക്യുമെനിസം ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

ഫെബ്രുവരി 8 തിരൂബാലസഖ്യദിനം
ഫെബ്രുവരി 15 രണ്ടാം സെമസ്റ്റര്‍ പരീക്ഷ Std. I-VIII

 

 

 

 

 

 

 

admin

Leave a Reply

Your email address will not be published. Required fields are marked *