ഫാ. സ്റ്റീഫന്‍ ആലത്തറ ഭാരത സഭയുടെ ചരിത്രത്തിലേക്ക്  :  നാലാമതും സി. സി. ബി. ഐ.യുടെഡപ്യൂട്ടി സെക്രട്ടറി ജനറല്‍

 ഫാ. സ്റ്റീഫന്‍ ആലത്തറ ഭാരത സഭയുടെ ചരിത്രത്തിലേക്ക്  :  നാലാമതും സി. സി. ബി. ഐ.യുടെഡപ്യൂട്ടി സെക്രട്ടറി ജനറല്‍

ഫാ. സ്റ്റീഫന്‍ ആലത്തറ ഭാരത സഭയുടെ ചരിത്രത്തിലേക്ക്  :  നാലാമതും സി. സി. ബി. ഐ യുടെഡപ്യൂട്ടി സെക്രട്ടറി ജനറല്‍.

 

ഡല്‍ഹി : വരാപ്പുഴ അതിരൂപത വൈദികനായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി. സി. ബി. ഐ.യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലമതും നിയമിച്ചു. 2030 വരെയാണ് പുതിയകലാവധി. ഭാരത സഭയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മൂന്നാവട്ടവും നാലാംവട്ടവും ഒരു വൈദികനെ തുടര്‍ച്ചയായി ഈപദവിയില്‍ മെത്രാന്‍ സമിതി നിയോഗിക്കുന്നത്.

2014-ല്‍ ദേശീയ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു. ഡല്‍ഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സി.സി.ബി.ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ. സി. ബി. സി.യും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി. സി. ബി. ഐ.അന്തര്‍ ദേശീയമായി ശ്രദ്ധിക്കപ്പെട്ടത് ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്. ഭാരത സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുവാനായി ‘കമ്മ്യൂണിയോ’യുടെ സ്ഥാപനം, നിര്‍മിത ബുദ്ധിയുടെ ഈകാലഘട്ടത്തില്‍ സഭാപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ”കാത്തലിക്ക് കണക്ടിന്റെ’ തുടക്കം. സി. സി. ബി. ഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി ആര്‍ക്ക് ലൈറ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ ആരംഭം എന്നിവയക്ക് തുടക്കംകുറിച്ചത് ഈകാലഘട്ടത്തിലാണ്.

ബ്രിട്ടണും സ്‌കോട്ടലാന്റും അടക്കം ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങള്‍ സി. സി. ബി. ഐയുടെ ആരാധന ക്രമഗ്രന്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷില്‍ആരാധനക്രമ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സി. സി. ബി. ഐയാണ് ഇപ്പോള്‍ ലോകത്തില്‍ ഒന്നാമത്.

സി. സി. ബി. ഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തി സദന്‍, ഡല്‍ഹി ഫരീദബാദിലെ ബദാനിയ, ബാംഗ്ലൂരിലെ പൊന്തിഫിക്കല്‍ മിഷന്‍ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം ന്യൂഡല്‍ഹിയിലെ നവീകരിച്ച സി. സി. ബി. ഐയുടെ കേന്ദ്രകാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ.ആലത്തറയുടെ കാലഘട്ടത്തിലാണ്.

വിവധങ്ങളായ ഭാഷകളും നിരവധിയായ സംസ്‌ക്കാരങ്ങളും വൈവിധ്യങ്ങളായ ജനസമുഹങ്ങളുമുള്ള ഭാരത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തെ ഒരുകുടുംബമായി പ്രേഷിത ദൗത്യത്തില്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024-ല്‍ സി. സി. ബി. ഐ. പ്രസ്ദ്ധീകരിച്ച പാസ്റ്ററല്‍ പ്ലാന്‍’അന്തര്‍ ദേശീയമായി ചര്‍ച്ച ചെയ്യപ്പെടുകയും നിരവധി മെത്രാന്‍ സമിതികള്‍ മാതൃകയാക്കുകയും ചെയതു. പാസ്റ്ററല്‍ പ്ലാനിലൂടേ ഭാരതത്തിലെ ലത്തീന്‍ സഭയ്ക്ക് നവ്യമായ ദശാബോധം നല്‍കുവാനുള്ള ഫാ. ആലത്തറയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പതിനെട്ടിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ ‘മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലേയും വിദേശ രാജ്യങ്ങളിലേയും മേജര്‍ സെമിനാരികളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്.

admin

Leave a Reply

Your email address will not be published. Required fields are marked *