വരാപ്പുഴ അതിരൂപതയ്ക്ക് അനുഗ്രഹ ദിനം.

വരാപ്പുഴ അതിരൂപതയ്ക്ക് അനുഗ്രഹ ദിനം.
വരാപ്പുഴ അതിരൂപത അംഗങ്ങളായ ബ്ര. എബിൻ, ബ്ര. ഇസാക്ക്, ബ്ര. ഹാനിബാൾ, ബ്ര. സ്റ്റെബിൻ, റോഗെഷനിസ്റ്റ് സന്യാസ സഭാംഗമായ ബ്ര. രാജേഷ് എന്നിവർ വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ആന്റണി വാലുങ്കൽ പിതാവിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു. സെന്റ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ ഏപ്രിൽ പതിനാറാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടന്ന തിരുകർമങ്ങൾക്ക് സഹായമെത്രാൻ ആന്റണി വാലുങ്കൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ. പ്രൊക്യുറേറ്റർ ഫാ. സോജൻ മാളിയേക്കൽ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ ഫാ. ജോബ് വാഴക്കൂട്ടത്തിൽ, കാർമൽഗിരി സെമിനാരി റെക്ടർ ഫാ. ഫ്രാൻസിസ് മരോട്ടിക്കപറമ്പിൽ റോഗെഷനിസ്റ്റ് റീജിയണൽ സുപ്പീരിയർ ഫാ. വർഗീസ്, മറ്റ് വൈദീകരും തിരുകർമങ്ങൾക്ക് സഹകാർമ്മികരായി.