സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ബ്ര. ആബേല്‍ സെറാഫിം ബൈജുവിന് നാലാം സ്ഥാനം

 സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ബ്ര. ആബേല്‍ സെറാഫിം ബൈജുവിന് നാലാം സ്ഥാനം

സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ബ്ര. ആബേല്‍ സെറാഫിം ബൈജുവിന് നാലാം സ്ഥാനം

 

കൊച്ചി :  കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പതിനഞ്ചാമത് കേരള സ്റ്റേറ്റ് ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബ്ര. ആബേല്‍ സെറാഫിം ബൈജു നാലാം സ്ഥാനം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 മുതല്‍ 21 വരെ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഈ നേട്ടം കൈവരിച്ചത്.

പൂനെ പേപ്പല്‍ സെമിനാരിയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയായ ആബേല്‍, പടമുകള്‍ സെന്റ് നിക്കോളാസ് ചര്‍ച്ച് ഇടവകാംഗമാണ്. 2026 മാര്‍ച്ചില്‍ നടന്ന ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം (Gold Medal) നേടിയാണ് ആബേല്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.

admin

Leave a Reply

Your email address will not be published. Required fields are marked *