തണ്ണീര്‍ പന്തല്‍ ഒരുക്കി


തണ്ണീര്‍ പന്തല്‍ ഒരുക്കി.
വേനല്‍ക്കാലത്തുടനുബന്ധിച്ച് എല്ലാ ഇടവകയിലും തണ്ണീര്‍പന്തല്‍ ഒരുക്കുക എന്ന വരാപ്പുഴ അതിരൂപത Bcc യുടെ നിര്‍ദ്ദേശപ്രകാരം നെട്ടൂര്‍ വിമലഹൃദയ മാതാ ഇടവക കുടുംബയൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ 19/04/2026 ഞായറാഴ്ച തണ്ണീര്‍പന്തല്‍ ഒരുക്കി. ഇടവക വികാരി ബഹു: ഫാ: അലോഷ്യസ് തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു . ഉദ്ഘാടന കര്‍മ്മത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ശ്രീ.നിഷാദ്,ശ്രീ.ബോബന്‍ നെടുംപറമ്പില്‍, മറ്റുപ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. കേന്ദ്ര സമിതി ലീഡര്‍ ശ്രി. M Xജോസഫ്, സെക്രട്ടറി സാജു K.x,സജിത്ത് സാക്‌സണ്‍, ജിമ്മി ജോസ്, ദീപക്, O J ജോസഫ്,റോയ്, ഷെസി സിജു, എന്നിവര്‍ നേതൃത്വം നല്‍കി


വഴിയോര യാത്രികര്‍ക്ക് ദാഹജലം വിതരണം ചെയ്യുന്ന തണ്ണീര്‍ പന്തല്‍ പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയുടെ മുന്‍പില്‍ രണ്ട് ദിനമായി ( 16/04/26 , 17/04 /26 ) ഒരുക്കി. ഇടവക വികാരി ഫാ: പാട്രിക് ഇലവുങ്കല്‍ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിര്‍വ്വാഹക സമിതിയും KLCWA യും സംയുക്തമായി. ഇതിന് നേതൃത്വം നല്കി.