മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം : കെഎല്‍എസിഎ അനുശോചിച്ചു.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം : കെഎല്‍എസിഎ അനുശോചിച്ചു.
കൊച്ചി : തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
(കെഎല്‍സിഎ) പങ്കുചേരുന്നു. കേരളത്തെയാകെ ദുഃഖത്തിലാക്കിയ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്
കെഎല്‍സിഎ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.