മാതൃകയായി തേവർക്കാട് പള്ളിയിലെ തിരുനാൾ പ്രസുദേന്തിമാർ

മാതൃകയായി തേവർക്കാട് പള്ളിയിലെ തിരുനാൾ പ്രസുദേന്തിമാർ
വരാപ്പുഴ അതിരൂപതയിലെ തേവർക്കാട് തിരുഹൃദയ ദൈവാലയത്തിൽ ഇടവക തിരുനാളിനായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് പള്ളിയകം ടൈൽ ഇടാമെന്ന് പ്രെസുദേ ന്തിമാർ എടുത്ത തീരുമാനം അഭിനന്ദനാർഹം. പല പള്ളികളിലും ലക്ഷങ്ങൾ മുടക്കി തിരുനാൾ ആഘോഷങ്ങൾക്ക് മോഡി കൂട്ടുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ ആദ്യം ദൈവാലയ നവീകരണം, അത് കഴിഞ്ഞ് ബാക്കി വരുന്ന തുക ഉപയോഗിച്ച് തിരുനാൾ ആഘോഷം നടത്താമെന്നാണ് തേവർക്കാട് പള്ളിയിലെ 346 പ്രെസുദേന്തിമാർ ഒരുമിച്ചു തീരുമാനിച്ചത്. ഈ അഭിപ്രായം പാരിഷ് കൗൺസിൽ അനുകൂലിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ഈ നല്ല ആശയത്തോട് അനുകൂലിച്ച് ഇടവകയിലെ മറ്റ് കുടുംബങ്ങളും ധനസഹായം ഇവർക്ക് നൽകി പെരുന്നാളിന് മുമ്പ് തന്നെ പ്രസുദേന്തിമാർ നിർമ്മാണം പൂർത്തിയാക്കി മാതൃകയായി.