BCC നാലാം ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.

 BCC നാലാം ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.

BCC നാലാം ഫൊറോന കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.

BCC നാലാം ഫൊറോന വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റ സഹകരണത്തോടെ ഫൊറോനയിലെ കുടുംബ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു.ഫൊറോനാ ഡയറക്ടർ ഫാ.സിനു ക്ലീറ്റസ് ചമ്മണികോടത്ത് അധ്യക്ഷത വഹിച്ചു.മൂ ത്തേടം സെൻറ് മേരി മഗ്ദലിൻ വികാരി ഫാ. ഷൈജു തോപ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു.അതിരൂപത ഫാമിലി കമ്മീഷൻ ആനിമേറ്റർ സിസ്റ്റർ ജെയിൻ സി എസ് എസ് ടി ഫാമിലി കമ്മീഷൻ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു.ബി സി സി അതിരൂപത കോഡിനേറ്റർ റോയ് പാളയത്തിൽ ബിസിസിയും ശുശ്രൂഷ സംവിധാനവും എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.അതിരൂപത കോഡിനേറ്റർ അന്റോണിനസ് മനയിൽ,ഫൊറോനാ ലീഡർ റോയ് മട്ടമ്മൽ,സെക്രട്ടറി സാജു സേവ്യർ,ഫൊറോന കുടുംബശ്രൂഷ കോർഡിനേറ്റർമാരായ സോഫി റാഫേൽ,ഫ്രാൻസിസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.

മൂത്തേടം സെൻറ് മേരീസ് ഹാളിൽ വച്ച് ചേർന്ന സെമിനാറിൽ നൂറിൽ അധികം കുടുംബ ശുശ്രൂഷ കോഡിനേറ്റർമാർ പങ്കെടുത്തു.രാവിലെ 11 മണിക്ക് ആരംഭിച്ച സെമിനാർ ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ സമാപിച്ചു.നാലാം ഫൊറോന ബി സി സി എക്സിക്യൂട്ടീവ് അംഗങ്ങളും മൂത്തേടം കേന്ദ്ര സമിതി അംഗങ്ങളും സെമിനാറിന് നേതൃത്വം വഹിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *