കേശദാന മഹായജ്‌ഞം : സംസ്ഥാന തല ഉദ്ഘാടനം നടത്തി.

 കേശദാന മഹായജ്‌ഞം : സംസ്ഥാന തല ഉദ്ഘാടനം നടത്തി.

കേശദാന മഹായജ്‌ഞം : സംസ്ഥാന തല ഉദ്ഘാടനം നടത്തി.

 

 

എറണാകുളം : കരുണയുടെ കരസ്പർശമായി കെ.സി.വൈ.എം സംസ്ഥാന സമിതിയും ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന SHE – SHARE, HOPE AND EMPOWERMENT കേശദാന മഹായജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും എറണാകുളം ആശിർഭവനിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭി. ആന്റണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ റവ. ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി കാസി പൂപ്പന, പ്രോഗ്രാം കോർഡിനേറ്റർ ആഗി മരിയ ജോസഫ്, സാം സണ്ണി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, രാജീവ്‌ പാട്രിക്, ഫാ. എബിൻ ജോസ് വാരിയത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ രൂപതകളിലെ യുവാക്കളും വിദ്യാർത്ഥികളും ഉദ്ഘാടന ദിനത്തിൽ കേശദാനം നടത്തി. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ യുവജനങ്ങളെ ഉൾപ്പെടുത്തി രൂപത തലങ്ങളിൽ കേശാദാനത്തിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തപ്പെടും എന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *