പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ വി. കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ 2026 മെയ് 1, 2, 3 തീയതികളില്‍

പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ വി. കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ 2026 മെയ് 1, 2, 3 തീയതികളില്‍.
ഡിജിറ്റല്‍ യുഗത്തിലെ വിശുദ്ധനെന്നും കമ്പ്യൂട്ടര്‍ ലോകത്തെ വിശു.ദ്ധിയുടെ അത്ഭുതമെന്നും ലോകം വിശേഷിപ്പിക്കുന്ന വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ ജനനത്തിരുനാള്‍ വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ നാമധേയത്തില്‍ ലോകത്ത് ആദ്യമായി സ്ഥാപിതമായ ദൈവാലയമായ പള്ളിക്കര സെന്റ് കാര്‍ലോ അക്യുട്ടിസ് ദൈവാലയത്തില്‍ 2026 മെയ് 1, 2, 3 തീയതികളില്‍ ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തെ ജനനത്തിരുനാളില്‍ കുട്ടികളെയാണ് പ്രസുദേന്തിമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹം സ്വീകരിക്കാനും ദൈവകൃപയാല്‍ നിറയുന്നതിനും വേണ്ടി ഈ ആദ്യ ജനനത്തിരുനാള്‍ ആഘോഷങ്ങളിലേക്ക് നിങ്ങളെ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
എല്ലാ കുട്ടികളെയും പ്രസുദേന്തിമാരായി വിശുദ്ധന്റെ അനുഗ്രഹത്തില്‍ നിറയുവാന്‍ ഓര്‍മ്മിപ്പിക്കുന്നു.
Electronic devices ആശീര്‍വ്വാദം
Electronic devices, Gadgets, digital devices
പ്രത്യേകമായി മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് എന്നിവ ആശിര്‍വദിക്കുന്നു. ഇവയില്‍ സ്ഥാപിക്കാവുന്ന പ്രത്യേക സ്റ്റിക്കറുകളും ആശിര്‍വദിച്ചു നല്‍കുന്നു.