പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത.
കൊച്ചി : മെയ് ദിനത്തിൽ ( 01.05.26 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 13 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോൺ ഓഫ് ഗോഡ് ചർച്ചിൽ ( തോട്ടം പള്ളി ) വെച്ച് വൈകുന്നേരം 4 മണിക്ക് നടന്ന ദിവ്യബലിയില്‍ അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലി മദ്ധ്യേയാണ് . പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടര്‍മാരായ ഫാ.ജോബ് വാഴക്കൂട്ടത്തിൽ , ഫാ. ജോസി കോച്ചാപ്പിള്ളി, മറ്റു അതിരൂപത വൈദീകരും ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു. 13 വൈദിക വിദ്യാര്‍ഥികളുടെയും ഇടവകയില്‍ നിന്നുള്ള വികാരിയച്ചന്മാരാണ് വൈദിക വിദ്യാര്‍ത്ഥികളെ പൗരോഹിത്യ വസ്ത്രം ധരിപ്പിച്ചത്. വൈദിക വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയില്‍ പങ്കെടുക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.