മാതൃദിനാഘോഷങ്ങൾ  സ്കൂൾ മുറ്റം അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു.

 മാതൃദിനാഘോഷങ്ങൾ  സ്കൂൾ മുറ്റം അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു.

മാതൃദിനാഘോഷങ്ങൾ  സ്കൂൾ മുറ്റം
അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു.

 

KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ
ഏറ്റവും അർത്ഥവത്തായത്,
ഏറ്റും മനോഹരമായ നിമിഷങ്ങൾ,
ഏറ്റവും അനുഗ്രഹപ്രദമായ നിമിഷങ്ങൾ

 

രാവിലെ ദിവ്യബലിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു.
ഫാ. അശ്വിൻ OFM   മുഖ്യ കാർമികനായിരുന്നു.  തുടർന്നു നടന്ന യോഗം KLCA വരാപ്പുഴ അതിരൂപത പ്രസിഡന്റ്  ശ്രീ. റോയ്സിക്കുഞ്ഞ ഉത്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡന്റ്
ശ്രീ. ബാബു അട്ടിപ്പേറ്റി  അധ്യക്ഷത വഹിച്ചു.   യൂണിറ്റ് വൈ.പ്രസിഡന്റ്
ശ്രീമതി ഡെൽസി ആന്റണി, പാരിഷ് ക്യൺസിൽ വൈ.പ്രസിഡന്റ്
ശ്രീ. സൈമൺ അട്ടിപ്പേറ്റി,  ജനറൽ കൗൺസിൽ അംഗം ശ്രീ. ആന്റണി സജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും അമ്മ വീട് ട്രസ്റ്റ് സെക്രട്ടറിയും മാനേജിങ്ങ് കൗൺസിൽ അംഗവുമായ ശ്രീ ലൈജു കളരിക്കൽ നന്ദിയും പറഞ്ഞു.

തുടർന്ന് അമ്മമാർ ഗാനങ്ങളാലപിക്കുകയും അവരുടെ പഴയ കാലത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവയ്ക്കുകയും ചെയ്തു.   ഡെൽസി ആന്റണി കവിതയും സൈമൺ അട്ടിപ്പേറ്റി യും ആഷ്ലിൻ ബാബുവും ഗാനങ്ങളും ആലപിച്ചു.

14 അമ്മമാരാണ്   അമ്മ വീട്ടിലുള്ളത്. ഇന്നേ ദിനം അവർ വളരെ ആഹ്ളാദത്തിലും സന്തോഷത്തിലുമായിരുന്നു കാണപ്പെട്ടത്.

സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *