ക്രിസ്റ്റോഗ്രാഫ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 ക്രിസ്റ്റോഗ്രാഫ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 

ക്രിസ്റ്റോഗ്രാഫ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 

 

കൊച്ചി: പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ സംഘാടക സമിതിയുടെ ഓഫീസ് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു.   കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷനായിരുന്നു.

വരാപ്പുഴ അതിരൂപത  ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി,
കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്,  കെഎൽസിഎ  സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്,കെസിവൈഎം അതിരൂപതാ പ്രസിഡൻറ് രാജീവ് പാട്രിക്,  കെഎൽസിഎച്ച്എ  ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ .കെ ജെ,അലക്സ് ആട്ടുള്ളിൽ,  കെ എൽ സി എ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,  സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ബിസിസി ലീഡർ ആൻ്റണി ലൂയിസ്,  കെഎൽസിഡബ്ല്യുഎ  യൂണിറ്റ് പ്രസിഡൻ്റ് ലൈസമ്മ പാപ്പാളി,  കെഎൽസിഎച്ച്എ ട്രഷറർ ജോസഫ് ആഞ്ഞിപ്പറമ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്രിസ്റ്റഫർ മാളിയേക്കൽ,  സിബി ജോയ് എന്നിവർ പ്രസംഗിച്ചു

മെയ് 20 മുതൽ 24 വരെ അഞ്ചു ദിവസങ്ങളിലായി നടത്തപ്പെടുന്ന പുസ്തകോത്സവത്തിന്റെ സംഘാടകർ  കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആണ്‌. ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരുടെയും എഴുത്തുകാരുടെയും വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങൾ പുസ്ത കോത്സവത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, കുട്ടികൾ, മുതിർന്നവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും വമ്പിച്ച ഇളവുകളോടെ പുസ്തകങ്ങൾ വാങ്ങാൻ അവസരമുണ്ടാകും. സെമിനാറുകൾ, പുസ്തക പ്രകാശനങ്ങൾ, പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ,
സർഗ്ഗസംവാദങ്ങൾ…
സായാഹ്‌ന കലാപരിപാടികൾ തുടങ്ങിയവ പുസ്തകോത്സവ ദിനങ്ങളിൽ നടത്തപ്പെടുമെന്നും
ഭാരവാഹികൾ അറിയിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *