വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 സംഘടിപ്പിച്ചു.
കൊച്ചി : സമൂഹത്തെ നന്മയില്‍ വളര്‍ത്തുവാനുള്ള കടമയാണ് വിശ്വസപരിശീലകര്‍
നിര്‍വ്വഹിക്കേണ്ടതെന്ന് കോട്ടപ്പുറം രൂപത മുന്‍ മെത്രാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് വെളിച്ചം പകര്‍ന്നു കൊടുക്കാനുള്ള കടമയില്‍ നിന്നും വിശ്വാസ പരിശീലകര്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
വരാപ്പുഴ വിശ്വാസപരിശീലന കമ്മീഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് നടുവിലപറമ്പില്‍ അധ്യക്ഷനായിരുന്നു. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന
പരിപാടിയില്‍ വിശ്വാസ പരിശീലന രംഗത്ത് 50 വര്‍ഷവും 25 വര്‍ഷവും പിന്നിട്ട വരെയും വിവിധ തലങ്ങളില്‍ വിജയികളായവരെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഫാ. ജിസന്‍ പോള്‍ വേങ്ങാശേരി ക്ലാസ് നയിച്ചു.
വരാപ്പുഴ അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ വിബിന്‍ സിഎംഐ,
വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി ജോസ് ഡിക്‌സണ്‍, മാനേജര്‍ ജോസ് എന്‍ .വി , ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കൊറയ എന്നിവര്‍ പ്രസംഗിച്ചു.
2026 – 27 പ്രവര്‍ത്തന വര്‍ഷത്തെ ലോഗോ തദവസരത്തില്‍ ബിഷപ് പ്രകാശനം ചെയ്തു.
വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി 3000ത്തിലധികം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.