ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക്: പുതിയ അപ്പസ്തോലികയാത്രയുടെ വിവരങ്ങളുമായി പരിശുദ്ധ സിംഹാസനം

 ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക്: പുതിയ അപ്പസ്തോലികയാത്രയുടെ വിവരങ്ങളുമായി പരിശുദ്ധ സിംഹാസനം

ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക് : പുതിയ അപ്പസ്തോലിക യാത്രയുടെ വിവരങ്ങളുമായി പരിശുദ്ധ സിംഹാസനം.

 

ലിയോ പതിനാലാമൻ പാപ്പാ വരുന്ന സെപ്റ്റംബറിൽ ഫ്രാൻസ് സന്ദർശിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. മെയ് പതിനാറാം തീയതി ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി വ്യക്തമാക്കിയത്.

ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പാ തീരുമാനിച്ചത്. സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിലായിരിക്കും ഈ യാത്രയുടെ ഭാഗമായി, യുനെസ്കോയുടെ ഓഫീസും പാപ്പാ സന്ദർശിക്കും.

ബെനഡിക്ട് പതിനാറാമൻ പാപ്പാ 2008-ൽ നടത്തിയ ഔദ്യോഗികയാത്രയ്ക്ക് പതിനെട്ട് വർഷങ്ങൾക്കിപ്പുറമാണ് ലിയോ പതിനാലാമൻ പാപ്പാ ഇവിടേക്കെത്തുന്നതെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. തൻറെ അപ്പസ്തോലികയാത്രയുടെ ഭാഗമായി പാരീസും ലൂർദ്ദും ബെനെഡിക്ട് പതിനാറാമൻ പാപ്പാ സന്ദർശിച്ചിരുന്നു.

ലിയോ പതിനാലാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏപ്രിൽ 10-ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ വത്തിക്കാനിലെത്തി പാപ്പായെ കണ്ടിരുന്നു. അതിനും മുൻപ്, 2018-ലും 2021-ലും 2022-ലും ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പായുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 2023 സെപ്റ്റംബറിൽ മർസെയിൽ വച്ചും, 2024 ജൂണിൽ ജി7 രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഭാഗമായി ബോർഗോ ഇഞ്ഞാസിയയിൽ വച്ചും, 2024 ഡിസംബറിൽ അജാച്ചോയിൽ വച്ചും ഇരു നേതൃത്വങ്ങളും കണ്ടുമുട്ടിയിരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *