ശ്രീ.ആന്റണി പുത്തൂരിന് ആദരാഞ്ജലികൾ .

വിഖ്യാത ചരിത്രാന്വേഷിയും ലത്തീൻ കത്തോലിക്ക സഭ ചരിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സമുദായ സ്നേഹി ശ്രീ.ആന്റണി പുത്തൂരിന് ആദരാഞ്ജലികൾ .
കർണാടകത്തിലെ തളിക്കോട്ട വിദ്യാപ്രചാരക മണ്ഡൽ ഹൈസ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു.
നോമ്പുകാല പുത്തൻപാന പാരായണവും വിചിന്തനവും അദ്ദേഹം നിരവധി ദേവാലയങ്ങളിൽ ചെയ്തിരുന്നു. ഹോർത്തൂസ് മലബാറിക്കൂസും നാട്ടുകിൽസ രീതികളും എന്ന ബ്രുഹത്തായ ഗ്രന്ഥം പൂർത്തിയാക്കിയിട്ടുണ്ട്.ഹോർത്തൂസ് മലബാറിക്കസ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചനയിൽ ഇറ്റാലിയൻ കർമലീത്ത വൈദികൻ മത്തേവൂസ് പാതിരിയുടെ പങ്ക്’, ‘ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ ലത്തീൻ പണ്ഡിതരായ വൈദികർ വഹിച്ച പങ്ക്’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ലേഖനങ്ങൾ ആണ്. ഹോർത്തൂസ് മലബാറിക്കസിൽ പറഞ്ഞിരിക്കുന്ന ഔഷധസസ്യങ്ങളെ സംബ്ബന്ധിച് ‘ഹോർത്തൂസ് മലബാറിക്കസും നാട്ടു ചികിത്സാ രീതികളും ‘ എന്ന ഗ്രന്ഥം പൂർത്തിയാക്കിയിട്ടുണ്ട്.ലാറ്റിൻ ഭാഷയുടെ ഇംഗ്ലീഷ് വിവർത്തകനായ റവ.ഡോ. ആന്റണി മുക്കത്ത്, ബിഷപ്പ് പത്രോണി തുടങ്ങിയ ലത്തീൻ പണ്ഡിതരുടെ വിവർത്തന സഹായം അദ്ദേഹം തേടിയിട്ടുണ്ട്. തമസ്കരിക്കപ്പെട്ടിരുന്ന മഹത് വ്യക്തികളെ സഭാലോകത്തിന് അദ്ദേഹം കാണിച്ചു കൊടുത്തു .അർണോസ് പാതിരി: പുത്തൻ പാനയും ഇതരകാവ്യങ്ങളും തുടങ്ങിയ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
2014 ലെ കേരള ഫോക്ക് ലോർ അക്കാദമി അവാർഡും 2017 ലെ ഫെലോഷിപ്പും KCBC മാധ്യമ കമ്മീഷൻ 2021ലെ ഗുരുപൂജ അവാർഡും കേരള ലത്തീൻ കത്തോലിക്ക ഹിസ്റ്ററി അസോസിയേഷന്റെ ചരിത്ര പ്രതിഭ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് .വരാപ്പുഴ അതിരൂപതയുടെ മാധ്യമ വിഭാഗമായ കേരളവാണി യൂട്യൂബ് ചാനലിലൂടെ കേരള ക്രിസ്ത്യാനികളും റോമൻ കത്തോലിക്ക സഭയും ചരിത്രവഴിയിൽ എന്ന എപ്പിസോഡ് അവതരിപ്പിച്ചിട്ടുണ്ട്.KLCHA,KRLCBHC എക്സിക്യൂട്ടീവ് അംഗവും ചരിത്രാന്വേഷി എന്ന സംഘടനയുടെ ചെയർമാനുമായിരുന്നു പരേതൻ.സഭാ ചരിത്ര ലോകത്ത് ഏറെ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
വരാപ്പുഴ മെത്രാപ്പോലീത്ത.