ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ഉപകരണങ്ങൾ നൽകിക്കൊണ്ട് വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ.

ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ഉപകരണങ്ങൾ നൽകിക്കൊണ്ട് വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ.
വരാപ്പുഴ അതിരൂപത യുവജന സംഘടനയായ സി.എൽ.സി.യുടെ .നേതൃത്വത്തിൽ നടത്തിവരുന്ന A HAND TO KNOWLEDGE പദ്ധതിയുടെ നാലാം ഘട്ടം ഓച്ചന്തുരുത്ത് സെന്റ് മേരിസ് എൽപി സ്കൂളിൽ വെച്ച് ജൂൺ 1 2026 ന് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് നടത്തപ്പെട്ടു. വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ് അലൻ പി ടൈറ്റസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാ ടീച്ചറിനു ഉപകരണങ്ങൾ കൈമാറി.
ഫാ.മിഥുന്‍ മാനുവൽ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ബീത കോളിൻസ് അധ്യക്ഷത വഹിക്കുകയും ചെയ്തു. വരാപ്പുഴ അതിരൂപത സി.എൽ.സി. പ്രസിഡന്റ് അലന്‍ പി ടൈറ്റസ്, വൈപിന്‍ ലയൺസ് ക്ലബ് പ്രസിഡന്റ് സുരേഷ്, സെന്റ് ജോസഫ് സേവാകേന്ദ്രം പ്രസിഡന്റ് ആന്റണി എന്നിവര്‍
ആശംസ അര്‍പ്പിക്കുകയും അതിരൂപത സി.എൽ.സി. ആനിമേറ്റർ സിസ്റ്റേർ ടീന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ അധ്യാപകരും കുട്ടികളും ഈ സംരംഭത്തിൽ സന്തോഷം പ്രകടിപ്പിച്ചു.