അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ചർച്ചാവിഷയമായി

by admin | July 20, 2021 6:56 am

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ ഭാരതത്തിലെ

ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം

ചർച്ചാവിഷയമായി.

 

വാഷിംഗ്ടൺ :അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ ( യൂ. എസ്. സി. ഐ. ആർ. എഫ്) അമേരിക്കൻ മെത്രാൻ സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതൽ 15 വരെ വാഷിംഗ്ടൺ ഡിസിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ (ഐ.ആർ.എസ്) ഇന്ത്യയിലെ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവരുടെ അവസ്ഥയും ചർച്ചാവിഷയമായി.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യാനികൾ ഈ നിയമങ്ങളുടെ പേരിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ബൈഡൻ ഭരണകൂടം ഇതിനെതിരെ ശബ്ദമുയർത്തണം എന്നും ഉച്ചകോടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടതായി വാഷിംഗ്ടൺ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു

ഭാരതത്തിലെ മതപരിവർത്തന നിരോധന നിയമത്തെ സംബന്ധിച്ചുള്ള ആശങ്കകൾ ഉച്ചകോടിയിൽ പങ്കുവെച്ചത് മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ മേരിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ക്രിസ്ത്യൻ കൺസെൺ (ഐ.സി.സി) ആണ്.

ഭാരതത്തിൽ മത പരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയിരുന്നത്, നിർബന്ധിത മത പരിവർത്തനത്തെയോ അല്ലെങ്കിൽ പ്രലോഭനങ്ങൾ വഴി മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നവരെയോ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്നും,എന്നാൽ അത്തരം പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടക്കുന്നില്ലെന്നും ക്രൈസ്തവവിശ്വാസത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നതു കൊണ്ടു അവർ സ്വമേധയാ ക്രിസ്തുമതം സ്വീകരിക്കാൻ സന്നദ്ധരാ വുകയും ചെയ്യുകയാണ്എന്നതാണ് വാസ്തവം.  ഭാരതത്തിൽ ജനങ്ങളെ നിർബന്ധിതമായി ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നുള്ളത് ചില ഹിന്ദു മതമൗലികവാദികളുടെ പ്രചാരണങ്ങൾ മാത്രമാണെന്നും  റിപ്പോർട്ടിൽ പറയുന്നു. ഭാരതത്തിലെ മധ്യപ്രദേശ് എന്ന സംസ്ഥാനത്തിലാണ് ഏറ്റവും കടുത്ത മത പരിവർത്തന നിരോധന നിയമം നിലനിൽക്കുന്നത്. ഈ സംസ്ഥാനത്തിൽ മാത്രം 48 ഓളം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഐ.സി.സിയുടെ റിപ്പോർട്ടിൽ പറയുന്നത്

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ പാർട്ടിയായ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മേലുള്ള ആക്രമണം വർദ്ധിച്ചു വരികയാണെന്ന റിപ്പോർട്ടുകൾ നേരത്തെയും അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു.

 

കടപ്പാട് :  പ്രവാചകശബ്ദം

Share this:

Source URL: https://keralavani.com/%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4/