സഭാവാര്ത്തകള് : 28 .09. 25 ഒക്ടോബര് മാസത്തില് സമാധാനത്തിനായി ജപമാല പ്രാര്ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന് പാപ്പാ ജപമാല പ്രാര്ത്ഥനയ്ക്ക് പ്രത്യേകമായി സമര്പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര് മാസത്തില് സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാര്ത്ഥന നടത്താന് ആഹ്വാനവുമായി ലിയോ പതിനാലാമന് പാപ്പാ. സെപ്റ്റംബര് 24 ബുധനാഴ്ച വത്തിക്കാനില് അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോളസംഘര്ഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തില് സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാന് പാപ്പാ ഏവരെയും ക്ഷണിച്ചത്. […]Read More
അയര്ലണ്ടില് മലയാളികള്ക്കായി മതബോധന ക്ലാസുകള് ആരംഭിച്ചു. അയര്ലണ്ട് : അയര്ലണ്ടിലെ മലയാളികളായ റോമന് കത്തോലിക്കാ സഭാംഗങ്ങള്ക്കായി ആരംഭിച്ച മതബോധന ക്ലാസുകള് വരാപ്പുഴ അതിരൂപത സഹായമെത്രാന് ഡോ. ആന്റണി വാലുങ്കല് ഉദ്ഘാടനം ചെയ്തു. ബ്ലാഞ്ചേഴ്സ് ടൗണ് ലിറ്റില് പെസ് പ്രത്യാശയുടെ മാതാവിന്റെ ദേവാലയത്തില് മാസം തോറും നടത്തി വരുന്ന മലയാളി കുര്ബാനയോടനുബന്ധിച്ചാണ് ഈ ക്ലാസ്സുകള് നടത്തുക. തലമുറകളായി പകര്ന്നു കിട്ടിയ വിശ്വാസ വെളിച്ചത്തോടൊപ്പം മതാധ്യാപകരുടെ പരിശീലനവും മാതാപിതാക്കളോടൊത്തുള്ള പ്രാര്ത്ഥനയും കൂടിച്ചേരുമ്പോഴാണ് നാളെയുടെ നല്ല ക്രൈസ്തവ വ്യക്തിത്വങ്ങളെ വാര്ത്തെടുക്കാന് കഴിയൂ […]Read More
ബൈബിൾ ഡയറി – 2026 പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ കീഴിലുള്ള കേരളവാണി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ബൈബിൾ ഡയറി – 2026 പ്രകാശനംചെയ്തു. ഇരുപത്തിയൊന്നാമത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ് പുസ്തകം പ്രകാശനം ചെയ്തത്. കോട്ടപ്പുറം രൂപതാ മെത്രാൻ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ബൈബിൾ ഡയറി യുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.. അനുദിന വചന ധ്യാനത്തിനും ദിവ്യ ബലി യിലെ സജീവ […]Read More
വിശുദ്ധ ദേവസഹായം അല്മായരുടെ മധ്യസ്ഥൻ വത്തിക്കാൻ സിറ്റി : ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു. ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനമധ്യേ […]Read More
സഭാവാര്ത്തകള് : 21.09. 25 വത്തിക്കാൻ വാർത്തകൾ പിതൃവാത്സല്യത്തോടെ മെത്രാന്മാര്ക്ക് ഉപദേശങ്ങള് നല്കി ലെയോ പതിനാലാമന് പാപ്പാ. വത്തിക്കാന് സിറ്റി : സെപ്റ്റംബര് 11 ന് രാവിലെ വത്തിക്കാനിലെ സിനഡല് ശാലയില് സമ്മേളിച്ച കത്തോലിക്കാസഭയിലെ നവാഭിഷിക്തരായ മെത്രാന്മാരുമായി ലെയോ പതിനാലാമന് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവര്ക്ക് സന്ദേശം നല്കുകയും ചെയ്തു. മെത്രാന്മാര് കര്ത്താവിനോട് അടുത്ത് നില്ക്കേണ്ടതിന്റെയും, പ്രാര്ത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ ഓര്മ്മപ്പെടുത്തി. ഇന്നത്തെ അജപാലന ശുശ്രൂഷയില്, 25 വര്ഷം മുമ്പ് സെമിനാരിയില് […]Read More
സ്നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി ജോളി തപ്പലോടത്തച്ചന്. അനേകായിരങ്ങളെ വിശ്വാസ വഴിയിലൂടെ നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. ജോളി തപ്പലോടത്ത് അതിതീവ്രമായ ഹൃദയാഘാതത്തെ തുടര്ന്ന് ഇന്നലെ സെപ്റ്റംബര് 16 വൈകിട്ട് 6.52ന് നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. 54 വയസായിരുന്നു. ചിറ്റൂര് തിരുക്കുടുംബ ഇടവകയില് തപ്പലോടത്ത് ഡാനിയേലിന്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചന് 1998 ഡിസംബര് 27 ന് അഭിവന്ദ്യ ഡാനിയേല് അച്ചാരുപറമ്പില് പിതാവില് നിന്നും തിരുപ്പട്ടം […]Read More
വി. കാര്ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല് പിതാവ്. 2025 സെപ്റ്റംബര് ഏഴാം തീയതിയാണ് വിശുദ്ധ കാര്ലോ അക്യൂ റ്റിസിന്റെ നാമകരണം നടന്നത്. അതിന്റെ തലേദിവസം സെപ്റ്റംബര് ആറാം തീയതി റോമിലെ നോര്ത്ത് അമേരിക്കന് കോളേജില് വെച്ച് കാര്ലോയുടെ കുടുംബത്തെ കാണു വാനുള്ള ഭാഗ്യം വരാപ്പുഴ അതി രൂപത സഹായമെത്രാന് അഭിവന്ദ്യ ആന്റണി വാലുങ്കല് പിതാവിന് ലഭിച്ചു. വിശുദ്ധ കാര്ലോയുടെ പിതാവ് ആന്ഡ്രിയ അക്യൂ ട്ടിസും അമ്മ അന്റോണിയോ സല് സാനോ അക്യൂ ട്ടിസും […]Read More
വല്ലാർപാടത്തേക്ക് തീർത്ഥാടക പ്രവാഹം. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : വല്ലാർപാടത്ത് അഭയം തേടിയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. പരിശുദ്ധ കന്യാമറിയത്തോടുള്ള വിശ്വാസം സഭയുടെയും സമൂഹത്തിൻ്റെയും കുടുംബങ്ങളുടെയും സമർപ്പണമാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 21-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യാശയുടെ സന്ദേശമായി നമുക്കു […]Read More
വിശുദ്ധ കാര്ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും 2025 സെപ്തംബര് 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന് പാപ്പാ വാഴ്ത്തപ്പെട്ട കാര്ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില് കാക്കനാട് പള്ളിക്കരയില് കാര്ലൊ അക്വിറ്റസിന്റെ നാമധേയത്തില് നിര്മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില് പിതാവ് ആശീര്വദിച്ചു. യുവജനങ്ങള്ക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ ഈ വിശുദ്ധ ന്റെ തിരുശേഷിപ്പ് പള്ളിക്കര ദേവാലയത്തില് ഉണ്ട് […]Read More
21- മത് വല്ലാര്പാടം മരിയന് തീര്ത്ഥാടനം ഞായറാഴ്ച (14.09.2025)
21- മത് വല്ലാര്പാടം മരിയന് തീര്ത്ഥാടനം ഞായറാഴ്ച (14.09.2025) കൊച്ചി : ദേശീയ മരിയന് തീര്ത്ഥാടന കേന്ദ്രമായ വല്ലാര്പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന് തീര്ത്ഥാടനം ഞായറാഴ്ച നടക്കും. കിഴക്കന് മേഖലയില് നിന്നും വല്ലാര്പാടത്തേക്കുള്ള തീര്ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്സിസ് അസ്സീസി കത്തീഡ്രല് അങ്കണത്തില് വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കും. ജൂബിലി കുരിശും വല്ലാര്പാടം തിരുനാളിന് ഉയര്ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ നേതാക്കൾ […]Read More