വിശുദ്ധ ദേവസഹായം അല്മായരുടെ മധ്യസ്ഥൻ

 വിശുദ്ധ ദേവസഹായം  അല്മായരുടെ മധ്യസ്ഥൻ

വിശുദ്ധ ദേവസഹായം  അല്മായരുടെ മധ്യസ്ഥൻ

വത്തിക്കാൻ സിറ്റി : ക്രിസ്‌തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അല്‌മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു.  ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) സമർപ്പിച്ച നിവേദനത്തെത്തുടർന്നാണ് ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം 15ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനമധ്യേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.

എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും രാജ്യത്തുടനീളം വിശുദ്ധ ദേവസഹായം പിള്ളയോടുള്ള വണക്കവും മധ്യസ്ഥസഹായവും പ്രോത്സാഹിപ്പിക്കാനും സിസി ബിഐ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ആഹ്വാനം ചെയ്തു.

ദേവസഹായം പിള്ളയെ രക്തസാക്ഷി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ രണ്ടിന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 മേയ് 15ന് ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

 

admin

Leave a Reply

Your email address will not be published. Required fields are marked *