സഭാവാര്‍ത്തകള്‍ : 28 .09. 25

സഭാവാര്‍ത്തകള്‍ : 28 .09. 25
ഒക്ടോബര്‍ മാസത്തില്‍ സമാധാനത്തിനായി ജപമാല പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ
ജപമാല പ്രാര്‍ത്ഥനയ്ക്ക് പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ. സെപ്റ്റംബര്‍ 24 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോളസംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തില്‍ സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചത്.
അതിരൂപത വാർത്തകൾ
അയര്‍ലണ്ടില്‍ മലയാളികള്‍ക്കായി മതബോധന ക്ലാസുകള്‍ ആരംഭിച്ചു.
അയര്‍ലണ്ടിലെ മലയാളികളായ റോമന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി ആരംഭിച്ച മതബോധന ക്ലാസുകള്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലാഞ്ചേഴ്‌സ് ടൗണ്‍ ലിറ്റില്‍ പെസ് പ്രത്യാശയുടെ മാതാവിന്റെ ദേവാലയത്തില്‍ മാസം തോറും നടത്തി വരുന്ന മലയാളി കുര്‍ബാനയോടനുബന്ധിച്ചാണ് ഈ ക്ലാസ്സുകള്‍ നടത്തുക. തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസ വെളിച്ചത്തോടൊപ്പം മതാധ്യാപകരുടെ പരിശീലനവും മാതാപിതാക്കളോടൊത്തുള്ള പ്രാര്‍ത്ഥനയും കൂടിച്ചേരുമ്പോഴാണ് നാളെയുടെ നല്ല ക്രൈസ്തവ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന് ആന്റണി പിതാവ് ഓര്‍മിപ്പിച്ചു.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
XVI- CCBI ദേശീയ മതബോധന സമ്മേളനം ജയ്പൂരില്‍ നടന്നു.
ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ (CCBI) XVI -ാം ദേശീയ മതബോധന സമ്മേളനം ജയ്പൂരിലെ ഗ്യാന്‍ദീപ് ഭവനില്‍ 2025 സെപ്റ്റംബര്‍ 23,ന് ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള ബിഷപ്പുമാര്‍, വിശ്വാസ രൂപീകരണത്തിനായുള്ള കമ്മീഷന്റെ രൂപത സെക്രട്ടറിമാര്‍, മതവിശ്വാസികള്‍, സാധാരണ മതബോധന വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 90 പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ വരുപ്പുഴ അതിരൂപത വിശ്വാസപരിശീലന ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പിലും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തില്‍, വിശ്വാസത്തെ ആഴപ്പെടുത്തുന്നതിലും യുവാക്കളെ ക്രിസ്തുവിന്റെ സാക്ഷികളാകാന്‍ പ്രചോദിപ്പിക്കുന്നതിലും മതബോധനത്തിന്റെ നിര്‍ണായക പങ്കിനെ ജയ്പൂര്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കല്ലറക്കല്‍ ഊന്നിപ്പറഞ്ഞു.
ലോഗോസ് ക്വിസ് പരീക്ഷ – ഇടവകതലത്തിൽ
ഇടവക തല ലോഗോസ് ക്വിസ് പരീക്ഷ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 2pm-4 pm വരെ
നടക്കും.
ഒക്ടോബർ 5 ന് Std IX to XI യുള്ള ക്‌ളാസുകള്‍ക്ക് ഒന്നാം സെമിസ്റ്റർ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്