വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും

 വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും

വിശുദ്ധ കാര്‍ലോ അക്വിറ്റിീസിന്റെ തിരുശേഷിപ്പ് പള്ളിക്കരയിലും

2025 സെപ്തംബര്‍ 7 ഞായറാഴ്ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ വാഴ്ത്തപ്പെട്ട കാര്‍ലൊ അക്വിറ്റിസിനെ വിശുദ്ധനായി നാമകരണം ചെയ്ത അതേ ദിനത്തില്‍തന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയില്‍ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലൊ അക്വിറ്റസിന്റെ നാമധേയത്തില്‍ നിര്‍മ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശീര്‍വദിച്ചു. യുവജനങ്ങള്‍ക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ ഈ വിശുദ്ധ ന്റെ തിരുശേഷിപ്പ് പള്ളിക്കര  ദേവാലയത്തില്‍ ഉണ്ട് എന്നതും ഈ ദേവാലയത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു അതുകൊണ്ട് തന്നെ വിശുദ്ധന്റെ സജീവസാന്നിധ്യം അനുസ്മരിച്ചുകൊണ്ട് വിശ്വാസികള്‍ രാവിലെ മുതല്‍ രാത്രി വരെ ഈ തിരുശേഷിപ്പ് വണങ്ങുവാനും അനുഗ്രഹം പ്രാപിക്കുവാനുമായി ഈ ദേവാലയത്തില്‍ വന്നുകൊണ്ടിരിക്കുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് വണ്ടര്‍ല റൂട്ടിലെ പള്ളിക്കര ജംഗ്ഷന് സമീപമാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.  വിശുദ്ധ കാര്‍ലോ അക്കിത്തീസിന്റെ പൂജ്യശരീരം അടക്കം ചെയ്തിട്ടുള്ള അസീസിയിലെ ഫൊളോഞ്ഞ രൂപതയിലെ bishop dominic sorensiya യാണ് ഈ തിരുശേഷിപ് വരാപ്പുഴ അതിരൂപതയ്ക്കു നല്‍കിയതെന്ന്  ദൈവാലയത്തിന്റെ മേല്‍ നോട്ടം വഹിക്കുന്ന ഫ സോജന്‍ മാളിയെക്കല്‍പറഞ്ഞു . വിശുദ്ധന്റെ തല മുടിയുടെ ഒരംശമാണ് തിരുശേഷിപ്പായി ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. സൈബര്‍ അപ്പോസ്തോല ന്‍ ദൈവത്തിന്റെ ദൈവത്തിന്റെ influencer എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ വിശുദ്ധന്‍ ദിവ്യകാരുണ്യ സാക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചവനാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേയാണ് വിശുദ്ധ കുര്‍ബാന എന്ന് വിശ്വസിച്ചിരുന്ന വി. കാര്‍ലോ അക്കൂറ്റിസ്. Eucharistic miracle എന്ന തന്റെ വെബ്സൈറ്റിലൂടെ ലോകത്തിലെ വിവിധ ദിവ്യകാരുണ്യ അത്ഭുതങ്ങളും, മരിയന്‍ ദര്‍ശനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി.

admin

Leave a Reply

Your email address will not be published. Required fields are marked *