മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉപവാസ സമരം സെപ്റ്റംബർ 27ന് എറണാകുളത്ത് സംഘടിപ്പിച്ചു.
മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉപവാസ സമരം സെപ്റ്റംബർ 27ന് എറണാകുളത്ത് സംഘടിപ്പിച്ചു.
*എറണാകുളത്ത് ഹൈകോടതിയ്ക്ക് സമീപം മദർ തെരേസാ സ്‌ക്വയറിൽ മുനമ്പത്തെ ജനങ്ങളുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി കൊണ്ട് ഏകദിന ഉപവാസം 2025 സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 05.00 മണിവരെ സംഘടിപ്പിച്ചു.. വഞ്ചി സ്ക്വയറിൽ ഒരു വർഷം മുൻപ് കോട്ടപ്പുറം രൂപതയുടെയും , KRLCC യുടെയും , മുനമ്പം ഭൂ സംരക്ഷണ സമിതിയുടെയും ആവശ്യപ്രകാരം KLCA തുടങ്ങിവച്ച മുനമ്പം ശ്രദ്ധക്ഷണിയ്ക്കൽ സമരം വിവിധ ഘട്ടങ്ങൾ കടന്നു ഒരു വർഷം പിന്നിടുന്നു. ഒരു വർഷം മുമ്പ് ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സമരത്തിൻറെ വാർഷികം ആയിട്ടാണ് ഭൂ സംരക്ഷണ സമിതി മുൻകൈയെടുത്ത് ഈ സമരം സംഘടിപ്പിക്കുന്നത്. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു…