ധന്യ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾ ആരംഭിച്ചു

 ധന്യ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾ ആരംഭിച്ചു

ധന്യ മദർ ഏലിശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾ ആരംഭിച്ചു.

 

വരാപ്പുഴ :  ധന്യ മദർ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. മദർ ഏലിശ്വായുടെ ലോഗോ പ്രകാശനം 2025, സെപ്റ്റംബർ 28, ഞായർ രാവിലെ 9.30 നുള്ള ദിവ്യബലിക്കുശേഷം വരാപ്പുഴ ബസിലക്ക ദേവാലയത്തിൽ നടന്നു. വരാപ്പുഴ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ ദിവ്യബലിക്കു മുഖ്യ കാർമ്മികത്വം വഹിച്ചു. അതിരൂപതാ വികാരി ജനറൽ റവ. മോൺ. മാത്യു കല്ലിങ്കൽ, പ്രൊവിൻഷ്യൽ റവ. ഡോ. അഗസ്റ്റിൻ മുളളൂർ ഒ.സി.ഡി, ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി, ജിജു ജോർജ്ജ് അറക്കത്തറ, ബസിലിക്ക റെക്ടർ ഫാ.ജോഷി ജോർജ്ജ് ഒ.സി.ഡി തുടങ്ങിയ വൈദികരും സഹകാർമ്മികത്വം വഹിച്ചു.
​നവംബർ 8-ന് വല്ലാർപാടത്തു വെച്ച് നടക്കുന്ന മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ കമ്മിറ്റി ചെയർമാനും ഒ.സി.ഡി. മഞ്ഞുംമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ അഗസ്റ്റിൻ മുളളൂർ ദിവ്യബലി മധ്യേ വചനം പ്രഘോഷണം നടത്തി.

​ദിവ്യബലിക്കു ശേഷം ബസിലിക്ക അങ്കണത്തിൽ നടന്ന യോഗത്തിൽ കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമ്മലൈറ്റ്സിന്റെ (സി.റ്റി.സി) സുപ്പീരിയർ ജനറൽ റവ. മദർ ഷാഹില സി.റ്റി.സി സ്വാഗതം നേർന്നു. അതിരൂപതാ വികാരി ജനറലും ആഘോഷ കമ്മിറ്റി കോ-ചെയർപേഴ്സണും ആയ റവ. മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷനായിരുന്നു. ലോഗോയുടെ പ്രകാശനം
​കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് ജൂഡിനും വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസിനും നൽകിക്കൊണ്ട് അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ നിർവ്വഹിച്ചു.
ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ലോഗോയിലെ പ്രതീ കങ്ങൾ വിശദീകരിച്ചു. സി.റ്റി.സി ജനറൽ കൗൺസിലർ സിസ്റ്റർ ജയ സി.റ്റി.സി നന്ദി പറഞ്ഞു.
തുടർന്ന് പ്രദക്ഷിണമായി വരാപ്പുഴ സെന്റ് ജോസഫ് കോൺവെന്റ് അങ്കണത്തിലെ സ്മാരകമന്ദിരത്തിലുള്ള മദർ എലീസയുടെ കല്ലറയിലേക്ക് എത്തി അതിരൂപതാ വികാരി ജനറാൾ റവ. മോൺ. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും ഉനായിരുന്നു. പ്രശസ്ത കലാകാരനായ വിൻസ് പെരിഞ്ചേരിയാണ് ലോഗോ ഉണ്ടാക്കിയത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *