admin

International News

ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.  . വത്തിക്കാന്‍ : വിവാഹവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബ്രിട്ടന്‍ രാജാവ് ചാള്‍സ് മൂന്നാമനും റാണി കമില്ലയും ഏപ്രില്‍ 9 ബുധനാഴ്ച വൈകിട്ട് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു. രണ്ട് ആഴ്ചയിലധികമായി ജെമേല്ലി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം വിശ്രമിക്കുന്ന പാപ്പ, ഈ കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ കാസാ സാന്താ മാര്‍ത്തയിലാണ്. . അവരുടെ വിവാഹ വാര്‍ഷികത്തില്‍ പാപ്പ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു. രാജകുടുംബത്തിന് […]Read More

International News

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാന്‍ പ്രെസ് ഓഫീസ്

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു : വത്തിക്കാന്‍ പ്രെസ് ഓഫീസ്   വത്തിക്കാന്‍   :  38 ദിവസം ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം മാര്‍ച്ച് 23 ഞായറാഴ്ച വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ തിരികെയെത്തിയ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും, ഓക്‌സിജന്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, പാപ്പായുടെ ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികനായി പങ്കെടുക്കുന്ന പാപ്പാ, സാധാരണ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും, വത്തിക്കാന്‍ കൂരിയയിലെ വിവിധ ഡികാസ്റ്ററികളില്‍നിന്നെത്തുന്ന രേഖകള്‍ പരിശോധിക്കുന്നത് […]Read More

Kerala News

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.   കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും […]Read More

Kerala News

ലഹരിക്കെതിരെ ഉണർന്ന് യുവത്വം; “ലഹരിക്കെതിരെ ഉണരുക” പരിപാടി ശ്രദ്ധേയമായി

ലഹരിക്കെതിരെ ഉണർന്ന് യുവത്വം; “ലഹരിക്കെതിരെ ഉണരുക” പരിപാടി ശ്രദ്ധേയമായി. കൊച്ചി : വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അത് യുവതലമുറയിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, യുവജനങ്ങളെ ഈ വിപത്തിൽ നിന്ന് രക്ഷിക്കുന്നതിനായി കെ.ആർ.എൽ.സി.ബി.സി ടെമ്പറൻസ് കമ്മീഷനും വരാപ്പുഴ അതിരൂപതാ ടെമ്പറൻസ് കമ്മീഷനും വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച “ലഹരിക്കെതിരെ ഉണരുക” (RISE UP AGAINST DRUGS) എന്ന ലഹരി വിരുദ്ധ പ്രോഗ്രാം ശ്രദ്ധേയമായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി.റവ.മോൺ. മാത്യു കല്ലിങ്കൽ […]Read More

International News

വത്തിക്കാന്‍ ന്യൂസ് സേവനം ഇനിമുതല്‍ 56 ഭാഷകളില്‍

വത്തിക്കാന്‍ ന്യൂസ് സേവനം ഇനിമുതല്‍ 56 ഭാഷകളില്‍ വത്തിക്കാന്‍ :  മലയാളമുള്‍പ്പടെ അന്‍പത്തിയാറ് ഭാഷകളില്‍ പാപ്പായെക്കുറിച്ചും, ആഗോളസഭയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നല്‍കിയും, വിശ്വാസവും സത്യവും അറിയിക്കുന്നതില്‍ സഹായിച്ചും വത്തിക്കാന്‍ ന്യൂസ് മുന്നേറുന്നു. ഏതാണ്ട് ഒരുകോടിയോളം ആളുകളുള്ള അസര്‍ബൈജാനിലെ ഭാഷയായ അസര്‍ബൈജാനിയിലും ഏപ്രില്‍ രണ്ടുമുതല്‍ വത്തിക്കാന്‍ ന്യൂസ് സേവനമാരംഭിച്ചു. ജീവിക്കുന്ന ശിലകള്‍കൊണ്ട് പണി ചെയ്യപ്പെട്ട സഭയാകുന്ന പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ എല്ലാ ഭാഷകളും പ്രധാനപ്പെട്ടതാണെന്ന് വാര്‍ത്താവിനിമയകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് പൗളോ റുഫീനി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇരുപതാം […]Read More

Kerala News

ലഹരി വിരുദ്ധ സത്യപ്രതിജ്ഞ നടത്തി സി.എൽ.സി. അംഗങ്ങൾ

ലഹരി വിരുദ്ധ സത്യപ്രതിജ്ഞ നടത്തി സി.എൽ.സി. അംഗങ്ങൾ   കൊച്ചി :  ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാലുങ്കല്‍  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാലുങ്കല്‍ പിതാവ് ആഹ്വാനം ചെയ്തു.സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ […]Read More

Kerala News

നവസംഗമം 2025  –  നവദർശൻ 

  നവസംഗമം 2025  –  നവദർശൻ    കൊച്ചി :  വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ ചേരുകയുണ്ടായി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ നവദർശൻ അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാ​ഗതം ആശംസിച്ചു. ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാ​ഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർ​ഗ്​ഗാത്മകവുമായ […]Read More

Kerala News

ദേവാസ്ത് : അരൂപത്തിലേക്കുള്ള വിളി പ്രകാശനം ചെയ്തു

ദേവാസ്ത് : അരൂപത്തിലേക്കുള്ള വിളി പ്രകാശനം ചെയ്തു.   കൊച്ചി : ക്രൈസ്തവാനുഷ്ഠാന കലയായ ദേവാസ്തിനെക്കുറിച്ച് ചരിത്രാന്വേഷകനും കഥാകൃത്തുമായ ഡോ. മേരിദാസ് കല്ലൂർ രചിച്ച മലയാളത്തിലെ പ്രഥമ കൃതി ” ദേവാസ്ത്: അരൂപത്തിലേക്കുള്ള വിളി ” പ്രകാശനം ചെയ്തു. എറണാകുളം ആശിർഭവനിൽ വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ സാഹിത്യ കൂട്ടായ്മയിൽ കെ.സി.ബി.സി സെക്രട്ടറി ജനറൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തക പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് പി.എഫ്. മാത്യൂസ് ആദ്യ […]Read More

Kerala News

ബച്ചിനെല്ലി ക്വിസ്സ് സമ്മാനദാനം നടത്തി

ബച്ചിനെല്ലി ക്വിസ്സ് സമ്മാനദാനം നടത്തി.   കൊച്ചി :  കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സിലിന്റെ കീഴില്‍ വരുന്ന ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളസംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലെ 1200 -ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബച്ചിനെല്ലി ക്വിസ്സ് 2024 – ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവ് നിര്‍വഹിച്ചു. ബച്ചിനെല്ലി പിതാവുള്‍പ്പെടെ 28 മിഷണറിമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ബസിലിക്കയില്‍ മാര്‍ച്ച് […]Read More

Kerala News

കെ.സി. വൈ.എം ലാറ്റിൻ സംസ്ഥാന വാർഷിക അസംബ്ലി നടത്തി

കെ.സി. വൈ.എം ലാറ്റിൻ സംസ്ഥാന വാർഷിക അസംബ്ലി നടത്തി   കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ  12-ാമത്  വാർഷിക അസംബ്ലി പാലാരിവട്ടം പി.ഒ.സി-യിൽ വച്ച് നടന്നു. യുവജനങ്ങൾ ലഹരിയിൽ നിന്ന് മുക്തി നേടി ലക്ഷ്യബോധമുള്ളവരാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട എറണാകുളം എം.പി  ഹൈബി ഈഡൻ  ഉദ്ഘാടനം  നിർവഹിച്ചു. കെ.സി. വൈ. എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ്‌ കാസി പൂപ്പന അധ്യക്ഷത വഹിച്ചു. കെ.ആർ. എൽ.സി.ബി. സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന  ഡയറക്ടറുമായ റവ. […]Read More