കാർലൊ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിതമായ പ്രഥമ ദൈവാലയം

കാർലൊ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിതമായ പ്രഥമ ദൈവാലയം
കൊച്ചി : 2025 സെപ്‌തംബർ 7 ഞായറാഴ്‌ച പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ വാഴ്ത്തപ്പെട്ട കാർലൊ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിൻ്റെ വിശുദ്ധനായി നാമകരണം ചെയ്യുന്ന അതേ ദിനത്തിൽതന്നെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപതയിൽ കാക്കനാട് പള്ളിക്കരയിൽ കാർലൊ അക്വിറ്റസിന്റെ നാമധേയത്തിൽ നിർമ്മിതമായ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിക്കുന്നു. യുവജനങ്ങൾക്ക് പ്രചോദനവും മാതൃകയും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരകനുമായ കാർലൊ അക്വിറ്റസിന്റെ ദൈവാലയ ആശീർവാദകർമ്മത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.