വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി ഇന്ത്യയിൽ

വിശുദ്ധ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി ഇന്ത്യയിൽ.
സൈബര്‍ ലോകത്തെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പാ പ്രഖ്യാപിച്ച പുണ്യദിനമായ 2025 സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30 ന് തന്നെ ഇന്ത്യ യിൽ കേരളത്തിലെ കാക്കനാട് പള്ളിക്കരയില്‍ കാര്‍ലോ അക്വിറ്റസിന്റെ നാമധേയത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപറമ്പില്‍ ആശിര്‍വദിച്ചു. കാക്കനാട് വണ്ടർലാ പള്ളിക്കര റൂട്ടിലാണ് ഈ ദൈവലയം സ്ഥിതി ചെയ്യുന്നത്.
വരാപ്പുഴ അതിരൂപതയുടെ കീഴിലാണ് ഈ ദൈവാലയം സ്ഥാപിതമായത്. വിശുദ്ധ കാർലോ യുടെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യം ഈ ദൈവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്.
ദിവ്യകാരുണ്യ സാക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചവനാണ് വിശുദ്ധ കാര്‍ലോ അക്കൂറ്റിസ്.
തികഞ്ഞ ദിവ്യകാരുണ്യ ഭക്തനായിരുന്ന കാര്‍ലോ Eucharistic miracle എന്ന തന്റെ വെബ്‌സൈറ്റിലൂടെ ലോകത്തിലെ വിവിധ ദിവ്യകാരുണ്യ അത്ഭുതങ്ങളും, മരിയന്‍ ദര്‍ശനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി.
ഒരു കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന കാര്‍ലോയുടെ സാന്നിധ്യവും, സേവനവും ഈ ഡിജിറ്റല്‍ ലോകത്തിലും, സാമൂഹീക നെറ്റ്വര്‍ക്കുകളിലും വലിയ സ്വാധീനം ചെലു്ത്തി. നവീനമായ ആശയ വിനിമയ സംവിധാനങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കാനും മൂല്യങ്ങളെ പകര്‍ത്താനും കാര്‍ലോയ്ക്കു കഴിഞ്ഞു,.