വി. കാര്‍ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ്.

 വി. കാര്‍ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ്.

വി. കാര്‍ലോയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ്.

2025 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് വിശുദ്ധ കാര്‍ലോ അക്യൂ റ്റിസിന്റെ നാമകരണം നടന്നത്. അതിന്റെ തലേദിവസം സെപ്റ്റംബര്‍ ആറാം തീയതി റോമിലെ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ വെച്ച് കാര്‍ലോയുടെ കുടുംബത്തെ കാണു വാനുള്ള ഭാഗ്യം വരാപ്പുഴ അതി രൂപത സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവിന് ലഭിച്ചു. വിശുദ്ധ കാര്‍ലോയുടെ പിതാവ് ആന്‍ഡ്രിയ അക്യൂ ട്ടിസും അമ്മ അന്റോണിയോ സല്‍ സാനോ അക്യൂ ട്ടിസും സഹോദരന്‍ മിഷേലും സഹോദരി ഫ്രാന്‍സിസ് ക്ക യും ഒപ്പം ഉണ്ടായിരുന്നു. കാര്‍ലോയുടെ മരണശേഷം ജനിച്ചവരാണ് സഹോദരനും സഹോദരിയും. വി. കാര്‍ലോ യുടെ അമ്മ അന്റോണിയോ സല്‍ സാനോ ആന്റണി വാലുങ്കല്‍ പിതാവിനോട് ആദ്യം പറഞ്ഞ ഒരു കാര്യം വിശുദ്ധി എല്ലാവര്‍ക്കും സാധ്യമാണ് എന്നുള്ളതാണ് കാര്‍ലോ നമുക്ക് പഠിപ്പിച്ചു തരുന്നത് എ ന്നാണ്. ചെറുപ്പം മുതല്‍ തന്നെ കാര്‍ലോ ദൈവത്തിന്റെ സ്‌നേഹത്താല്‍ പ്രത്യേകമായി പ്രേരിതനായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ അവസരത്തില്‍ അവന്‍ ദിവ്യകാരുണ്യം സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനില്‍ ലയിച്ചിരുന്നത് തന്നെതന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി എന്ന് അമ്മ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഒരു സമയം പോലും കാര്‍ലോ പാഴാക്കിയിട്ടില്ല. കളിക്കുവാന്‍ ആയിട്ടു ഒരു മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ ബാക്കിയുള്ള സമയത്തില്‍ ദേവാലയത്തില്‍ ചെന്ന് പതിവായി ദിവ്യകാരുണ്യ ഈശോയെ പ്രത്യേകമായിട്ട് കണ്ടു ആരാധിക്കുവാന്‍ അവന്‍ പരിശ്രമിച്ചിരുന്നു. എപ്പോഴും എല്ലാവരുടെ സ്‌നേഹത്തോടുകൂടി പെരുമാറുന്ന പ്രകൃതമായിരുന്നു കാര്‍ലോയുടേത്. പാവപ്പെട്ടവരെ കാണുമ്പോള്‍ പ്രത്യേക താല്‍പര്യത്തോടെ കാര്‍ലോ അവരെ ആശ്ലെഷിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യമാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴി എന്ന് എല്ലാവരോടും ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുകയും വി കാര്‍ലോ. ചെയ്യുമായിരുന്നു. ദിവ്യകാരുണ്യ ഈശ്ായോടുള്ള സ്‌നേഹാധിക്യത്താല്‍, ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാനും ഒത്തിരി സമയം കാര്‍ലോ ചെലവഴിച്ചു. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നേരിട്ട് കാണാന്‍ ഈ അല്‍ഭുതങ്ങള്‍ നടന്നിട്ടുള്ള സ്ഥലങ്ങളിലെല്ലാം തന്നെ കൊണ്ടുപോകാന്‍ കാര്‍ലോ പറഞ്ഞിരുന്നു എന്നും അന്റോണിയോ പറഞ്ഞു. ദിവ്യകാരുണ്യ ഈശോയുടെ സ്‌നേഹം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കുന്നതിനുവേണ്ടിയാണ് ലോകത്തെമ്പാടും നടന്നിട്ടുള്ള എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളെയും ചേര്‍ത്ത് eucharistic മിറക്കിള്‍സ് എന്ന വെബ്‌സൈറ്റ് കാര്‍ലോ ഉണ്ടാക്കിയതെന്നും തന്റെ മകന്റെ ഭക്തി നേരിട്ട് കണ്ടറിഞ്ഞതാണ് താനും ദിവ്യകാരുണ്യ ഈശോയുടുള്ള വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ടത് എന്നും അമ്മ പറഞ്ഞു

പ്രത്യേകമായി വി. കാര്‍ലോയുടെ അമ്മ പറഞ്ഞ മറ്റൊരു കാര്യം പൗരോഹിത്യം ഒരുവന് ജീവിതത്തില്‍ ലഭ്യമാകുന്ന ഏറ്റവും  വലിയ ഭാഗ്യമാണ് എന്നാണ്. ദിവ്യകാരുണ്യ ഈശോയെ കൈകളില്‍ എടുക്കുക്കാനുള്ള ഭാഗ്യം ലഭിക്കുന്ന ഓരോ പുരോഹിതരും ഏറ്റവും ശ്രേഷ്ഠരാ ണെന്നും അമ്മ അന്റോണിയോ പറഞ്ഞു.
കേരളത്തില്‍ കാക്കനാട് പള്ളിക്കരയില്‍ വിശുദ്ധ കാര്‍ലോഅക്യൂട്ടിസിന്റെ നാമധേയത്തില്‍ സെപ്റ്റംബര്‍ ഏഴാം തീയതി ഒരു പള്ളി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ആശിര്‍വ്വദിക്കുന്നുണ്ട് എന്ന് പിതാവ് കാര്‍ലോ അമ്മയോട് പറഞ്ഞപ്പോള്‍ ഒത്തിരി സന്തോഷത്തോടെ അമ്മ ചിരിച്ചു കൊണ്ട് അത് ഇന്ത്യയിലെ ആദ്യത്തെ പള്ളി ആയിരിക്കുമല്ലോ എന്ന് തിരിച്ചുചോദിക്കുകയും അവരുടെ കൈയിലുണ്ടായിരുന്ന 3 തിരുശേഷിപ്പുകള്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവിന് സമ്മാനമായിനല്‍കുകയുംചെയ്തു

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെടുന്നവര്‍ക്കായി വത്തിക്കാനില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഭിവന്ദ്യ ആന്റണി പിതാവ് റോമില്‍ പോയത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *