ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

 ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി -ലത്തീന്‍കത്തോലിക്കര്‍ക്കും പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി – ലത്തീന്‍കത്തോലിക്കര്‍ക്കും    പരിവര്‍ത്തിതക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കി

കൊച്ചി : ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ വിഹിതമുണ്ടാകണമെന്ന കോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ തന്നെ പിന്നാക്കമായ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അവസരനഷ്ടമുണ്ടാക്കിയ സാഹചര്യം സാമൂഹികനീതിക്കെതിരെന്ന് കെ. എല്‍. സി. എ സംസ്ഥാന സമിതി. കോടതി റദ്ധാക്കിയ ഉത്തരവുകളില്‍ ക്രൈസ്തവ ന്യൂനപക്ഷവിഭാഗത്തിലെ തന്നെ അവശതയനുഭവിക്കുന്നവര്‍ക്കു ലഭിച്ചുവരുന്ന സ്കോളര്‍ഷിപ്പുകള്‍കൂടി ഇല്ലാതായ സാഹചര്യം പുനസ്ഥാപിക്കാനുള്ള  നടപടികളെടുക്കാന്‍ ഉത്തരവിനെ ഇപ്പോള്‍ പിന്തുണക്കുന്ന ഇതര ക്രൈസ്തവ സഭകള്‍ തന്നെ മുന്നിട്ടിറങ്ങണം.

 
ഭരണകൂടങ്ങള്‍ ഏതെങ്കിലും വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകം പഠിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുന്നതിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്ന നിലപാടാണ് പൊതുമവ കേരളത്തിലെ ലത്തീന്‍ സമൂഹത്തിനുള്ളത്. അത്തരത്തില്‍ രൂപം കൊണ്ട സച്ചാര്‍ കമ്മീഷന്‍, പാലൊലി കമ്മീഷന്‍, ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ച ജെ .ബി. കോശി കമ്മീഷന്‍ എന്നിവയൊക്ക ആധികാരിമായി പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. അത്തരം സാഹചര്യങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന നിലപാടുകള്‍ മതസൗര്‍ഹാര്‍ദത്തിന് കോട്ടമുണ്ടാകാതെ നയപരമായി തന്നെ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

 
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരം കേരളത്തില്‍ മുസ്ലീം സമുദായത്തെക്കാള്‍ പിന്നാക്കമാണ് ലത്തീന്‍ കത്തോലിക്കരുടെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും അവസ്ഥ. 4370 ഉം 2290 ഉം തൊഴിലവസരങ്ങളാണ് 2000 കാലഘട്ടത്തിലെ 10 വര്‍ഷത്തെ മാത്രം കണക്കില്‍ ക്ളാസ് 3, ക്ളാസ് 4 സര്‍ക്കാര്‍ തസ്തികകളില്‍ മാത്രമായി ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നഷ്ടമായത്. അക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇത്തരത്തില്‍ സ്കോളര്‍ഷിപ്പ് അവസരങ്ങള്‍ നല്‍കിയതെന്നും കെ .എല്‍ .സി .എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി. ജെ .തോമസ് എന്നിവര്‍ പറഞ്ഞു.
യോഗത്തില്‍, സംസ്ഥാന ഭാരവാഹികളായ എബി കുന്നേപറമ്പില്, ഇ .ഡി .ഫ്രാന്സീസ്, ജെ. സഹായദാസ്, ജോസഫ് ജോണ്‍സണ്‍, ടി .എ .ഡാല്‍ഫിന്‍, എസ്. ഉഷാകുമാരി,  ബിജു ജോസി, എം. സി. ലോറന്സ്, ജസ്റ്റീന ഇമ്മാനുവല്, പൂവം ബേബി, ജോണ് ബാബു, ജസ്റ്റിന് ആന്‍റണി, അജു. ബി. ദാസ്, അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, ജോര്ജ് നാനാട്ട്, ഷൈജ ടീച്ചര്‍, വിന്‍സ് പെരിഞ്ചേരി എന്നിവര് സംസാരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *