ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

 ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി

എറണാകുളം സെൻറ്.

ആൽബർട്സ് കോളേജ്…

 

കൊച്ചി: പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ തനതായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മത്സര പരിപാടിയാണ് ടോയ്ക്കത്തോൺ 2021. രാജ്യത്തെ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾ ക്കും കളിപ്പാട്ടങ്ങളും ഗെയിമുകളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ നൂതന ആശയങ്ങൾ സമർപ്പിക്കുന്നതിനും അതിൻ്റെ മൂലരൂപം 36 മണിക്കൂറിനുള്ളിൽ തയ്യാറാക്കുന്നതിനും മത്സരം അവസരമൊരുക്കുന്നു. 50 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്.

വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ചേർന്ന് സംയുക്തമായാണ് മത്സരപരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം 87 നോഡൽ കേന്ദ്രങ്ങളാണ് മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും അറിയിച്ചു. ഇതിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 3 കേന്ദ്രങ്ങളിലൊന്നാണ് സെൻറ്. ആൽബർട്സ് കോളേജ്.

ജൂൺ 22, 23, 24 തീയതികളിൽ നടത്താനിരിക്കുന്ന ടോയ്ക്കത്തോൺ 2021 മത്സരത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2400 ടീമുകളാണ് പങ്കെടുക്കുന്നത്. മത്സരാർത്ഥികൾക്കാവശ്യമായ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞതായി സെൻറ് ആൽബർട്സ് കോളേജ് അധികൃതർ അറിയിച്ചു. രാഷ്ട്രപുരോഗതിയിൽ തങ്ങളുടെ കലാലയം പങ്കാളിയാകുന്നതിന്റെ ആവേശത്തിലാണ് ആൽബർട്സ് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും. 

 

admin

Leave a Reply

Your email address will not be published. Required fields are marked *