കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍

 കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച്  ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍

കെഎല്‍സിഎ കാലഘട്ടത്തിന്‍റെ

അനിവാര്യത: ആര്‍ച്ച്

ബിഷപ് ഡോ.ജോസഫ്

കളത്തിപ്പറമ്പില്‍

 

കൊച്ചി: ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം, ഉദ്യോഗം, ക്ഷേമം എന്നീ മേഖലകളില്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെ എല്‍ സി എ യുടെ കൂടെയുണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വരാപ്പുഴ മെത്രാപ്പോലീത്ത ആര്‍ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ആന്‍റണി രാജു സുവര്‍ണജൂബിലി ദീപശിഖ പ്രകാശിപ്പിച്ചു. ജൂബിലി കര്‍മ്മരേഖയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരുണ്യഫണ്ട് ഹൈബി ഈഡന്‍ എം. പി  ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, എംഎല്‍എമാരായ എം. വിന്‍സെന്‍റ്, കെ. ജെ മാക്സി, ടി. ജെ വിനോദ്, ദലീമ ജോജോ,  കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്‍റ ജോസഫ് ജൂഡ്, ആധ്യാ. ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് സി. ജെ പോള്‍, കെ സി എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, റാഫേല്‍ ആന്‍റണി, സി. ജെ റോബിന്‍, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി ജൂബിലി ദീപശിഖ ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചി രൂപത പ്രസിഡന്‍റ് പൈലി ആലങ്കല്‍ സമ്മേളനനഗരിയില്‍ വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് സി ജെ പോളിന് കൈമാറി. പ്രശസ്ത ചവിട്ടുനാടകാചാര്യന്‍ അലക്സ് താളൂപ്പാടത്തിന്‍റെ നേതൃത്വത്തില്‍ ചവിട്ടുനാടകം അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ. സൈമണ്‍ കൂമ്പയിലിന്‍റെ നേതൃത്വത്തില്‍ ലാറ്റിന്‍ ക്വയര്‍ നടന്നു.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍, രൂപതകളുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കും. ജൂബിലി സംഗമങ്ങള്‍, പ്രഭാഷണ പരമ്പരകള്‍, യുവജനങ്ങളുമായി മുഖാമുഖം, മുന്‍കാല നേതാക്കളുടെ സംഗമം, രക്തസാക്ഷി ദിനാചരണം, വിവിധ മേഖലകളിലുള്ളവരുടെ സംഗമം, ചരിത്ര സ്മരണിക പ്രസിദ്ധീകരണം, ലാറ്റിന്‍ കാത്തലിക് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരണം, മുതലായ പരിപാടികള്‍ സംഘടിപ്പിക്കും. 2023 മാര്‍ച്ച് 26ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജൂബിലി സമാപന സംഗമത്തോടുകൂടി ജൂബിലി പരിപാടികള്‍ സമാപിക്കും.

അഡ്വ. ഷെറി ജെ. തോമസ് (ജനറല്‍ സെക്രട്ടറി),

സിബി ജോയ് (ചെയര്‍മാന്‍, മീഡിയ കമ്മിറ്റി)
9895439775

admin

Leave a Reply

Your email address will not be published. Required fields are marked *