ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

 ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ

ദേവാലയത്തിന്റെ

ത്രിശതോത്തര

സുവർണജൂബിലിയോടനുബന്ധിച്ച്

ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

 

കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ ഇടവക ദേവാലയം വളർന്നു കഴിഞ്ഞു. പരിശുദ്ധ കർമ്മല നാഥയുടെ നാമധേയത്തിൽ ഭാരതത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ദേവാലയമാണ് ത്രിശതോത്തര നിറവിൽ ആയിരിക്കുന്നത് .ദീപശിഖാ പ്രയാണം, ചരിത്രപുരുഷനായ മത്തേവൂസ് പാതിരി ചാത്യാത്ത് ദേവാലയത്തോടൊപ്പം സ്ഥാപിച്ചതും, അദ്ദേഹത്തിൻറെയും മറ്റ് കർമലീത്താ മിഷനറിമാരുടെയും ഭൗതിക ശരീരങ്ങൾ കുടികൊള്ളുന്നതുമായ വരാപ്പുഴ സെന്റ ജോസഫ് ആൻഡ് മൗണ്ട് കാർമൽ ബസിലിക്കയിൽ നിന്ന് ആരംഭിച്ച് , മൗണ്ട് കാർമൽ ദേവാലയത്തിലെ സഹവികാരിയും വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയും ആയിരുന്ന ദൈവദാസൻ ജോസഫ് അട്ടിപ്പെറ്റി പിതാവിൻറെ കല്ലറ സ്ഥിതിചെയ്യുന്ന സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്നു .അവിടെ വച്ച് അതിരൂപത വികാരി ജനറൽ ബഹു. മോൺ. മാത്യു കല്ലിങ്കൽ ഏറ്റുവാങ്ങി .അതേതുടർന്നു , ഇടവകയെ പ്രതിനിധീകരിച്ച് 350 പേരടങ്ങുന്ന വിശ്വാസിസമൂഹം ദീപശിഖയുമെന്തി, കാൽനടയായി ചാത്യാത്ത് ദേവാലയത്തിൽ എത്തിച്ചേരുകയും, അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ദീപശിഖ ഏറ്റുവാങ്ങി ദീപസ്തംഭം തെളിയിച്ച് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ പരിപാടികൾ ആണ് ചാത്യാത്ത് ഇടവക ആവിഷ്കരിച്ചിരിക്കുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *