മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

 മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ

ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് 

 2023 ജൂലൈ  19തുടക്കം കുറിക്കും.

.

കൊച്ചി :   2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത് പള്ളി വികാരിക്ക് നൽകും. തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നിന്നും ആരംഭിക്കുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേരും. എറണാകുളം ക്യുൻസ് വാക്ക് വേയിൽ വച്ച് ചാത്യാത് ഇടവകാംഗങ്ങൾ പ്രയാണങ്ങളെ സ്വീകരിക്കും.തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ദേവാലയമായ ചാത്യാത് മൗണ്ട് കാർമൽ ദേവാലയങ്കണത്തിൽ വച്ച് വരാപ്പുഴ അതിരൂപത വികാർ ജനറൽമാർ ദീപശിഖയും ഛായാചിത്രവും സ്വീകരിക്കും. തുടർന്ന് നടത്തപ്പെടുന്ന പരിശുദ്ധ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനാകും. കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതല സുവിശേഷ പ്രഘോഷണം നടത്തും. കോഴിക്കോട് രൂപതാ മെത്രാൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ, കോട്ടപ്പുറം മുൻ മെത്രാൻ ഡോ.ജോസഫ് കരിക്കാശ്ശേരി, ആർച്ചുബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ എന്നിവർ സഹകാർമികരാകും. ദിവ്യബലിയുടെ മദ്ധ്യേ മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തികൊണ്ടുള്ള പേപ്പൽ അനുമതി വായിക്കപ്പെടും. ദിവ്യബലിയെ തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിനെക്കുറിച്ച് ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം ജസ്റ്റിസ് സുനിൽ തോമസിന് നൽകികൊണ്ട് ആർച്ചുബിഷപ്പ് പ്രകാശനം നടത്തും. എറണാകുളം സി.എ.സി. യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാസെറ്റ് പ്രകാശനവും നടത്തപ്പെടും. തുടർന്ന് സിമിത്തേരിയിലെ കർമങ്ങൾ ആരംഭിക്കും. മോൺ. ഇമ്മാനുവൽ ലോപ്പസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ പ്രാർത്ഥനയ്ക്ക് കോഴിക്കോട് രൂപതാ മെത്രാൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകും. തുടർന്ന് മോൺസിഞ്ഞോറിന്റെ സ്‌മൃതിമണ്ഡപത്തിൽ നെയ്യാറ്റിൻകര മെത്രാൻ ഡോ.വിൻസന്റ് സാമുവൽ പുഷ്‌പാർച്ചന നടത്തും. തുടർന്ന് സിമിത്തേരിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം നൽകും.

 

admin

Leave a Reply

Your email address will not be published. Required fields are marked *